
മന്ത്രി ഡോ. ആർ ബിന്ദു ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു.
കൊച്ചി: ക്വാണ്ടം സയൻസിന്റെ പ്രാധാന്യം സാധാരണ ജനങ്ങളിലേക്ക് പകരാൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്), ശാസ്ത്ര സാഹിത്യ പരിഷത്തും ഇത്തരമൊരു പരിപാടിയുമായി മുന്നോട്ടുവന്നതിൽ സന്തോഷമുണ്ടെന്നും, ശാസ്ത്രത്തിന്റെ ഇത്തരം ഉന്നതമായ കണ്ടെത്തലുകളുടെ ഗുണഫലങ്ങൾ സമൂഹത്തിനുപകരാൻ കുസാറ്റ് ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കഴിയണമെന്നും ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ.ആർ.ബിന്ദു. കുസാറ്റിലെ ശാസ്ത്രസമൂഹകേന്ദ്രത്തിൽ ആരംഭിച്ച ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം.ജുനൈദ് ബുഷിരി അധ്യക്ഷനായി. സിൻഡിക്കേറ്റ് അംഗം ഡോ.പി.കെ.ബേബി, രജിസ്ട്രാർ പ്രൊഫ. അരുൺ.എ.യു. ശാസ്ത്രസമൂഹം ഡയറക്ടർ ഡോ.പി.ഷൈജു, ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന ജനറൽ സെക്രട്ടറി. ടി.കെ.മീരാഭായ് എന്നിവർ സംസാരിച്ചു.
ഐക്യരാഷ്ട്ര സംഘടനാ ക്വാണ്ടം സയൻസിന്റെ അന്താരാഷ്ട്ര വർഷമായി ആഘോഷിക്കാൻ തീരുമാനമെടുത്തിരിക്കുകയാണ്. പ്രപഞ്ചത്തിന്റെ തുടക്കം മുതൽ ക്വാണ്ടം സയൻസിന്റെ സാമീപ്യം ഓരോ അണുവിലും ഉണ്ടെങ്കിലും കൃത്യമായി പറഞ്ഞാൽ നൂറുവര്ഷങ്ങള്ക്കുമുമ്പാണ് ഈ രംഗത്ത് നിർണ്ണായകമായ ഒരു ടേണിങ് പോയന്റ് ഉണ്ടായത്. ആ വർഷമാണ് വുൾഫ്ഗാങ് പൊളി എന്ന ശാസ്ത്രജ്ഞൻ പോളിസ് എക്സ്ക്ലൂഷൻ തത്വം ആവിഷ്കരിച്ചത്. അതിലാണ് ഒരു ആറ്റത്തിലെ ഇലക്രോണിന്റെ സ്വഭാവം കൃത്യമായി നിർണ്ണയിക്കപ്പെടുന്നത്. അതിലൂടെയാണ് പീരിയോഡിക് ടേബിളിൽ ഉള്ള ഓരോ എലമെന്റുകളും അവയുടെ സ്വഭാവം അനുസരിച്ചു അവയുടെ സ്ഥാനം നിർണ്ണയിക്കുന്നത് എന്നും ലോകത്തോട് വിളിച്ചുപറഞ്ഞത്. കൂടാതെ അതേവർഷമാണ് ഇർവിൻ ഷ്രോടിൻഞ്ചർ ക്വാണ്ടം കണികകളുടെ വ്യക്തമായ സ്വഭാവം നിർണ്ണയിക്കുകയും അറ്റത്തിലെ ഇലക്ട്രോണിന്റെ ഊർജ്ജതലം നിർണ്ണയിക്കുന്നതും. ആ നിർണ്ണായകമായ കണ്ടുപിടുത്തങ്ങളുടെ നൂറാം വാർഷികമാണ് ക്വാണ്ടം സെഞ്ച്വറി വർഷമായി ഈ വര്‍ഷം ആചരിക്കുന്നത്.
കുറഞ്ഞ ഊര്‍ജ്ജത്തില്‍ പ്രകാശം വിതറുന്ന എല്‍.ഇഡി ലൈറ്റുകള്‍, സൌരോര്‍ജ്ജം വൈദ്യുതിയാക്കുന്ന സോളാര്‍ പാനലുകള്‍, ടെലിവിഷന്‍, വിവിധ ആവശ്യങ്ങള്‍ക്കുള്ള കമ്പ്യൂട്ടര്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ചികിത്സാ രംഗത്ത് ഉപയോഗിയ്ക്കുന്ന ലേസറുകള്‍, എം.ആര്.ഐ, പി.ഇ.ടി സ്കാനറുകള്‍, ഭൂമിയിലെവിടെയും സ്ഥാനം നിര്‍ണയിക്കാന്‍ സഹായിക്കുന്ന ജി.പി.എസ്, സൂക്ഷ്മ ലോകത്തെ അറിയാന്‍ സഹായിക്കുന്ന ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ്, പ്രപഞ്ചചരിത്രത്തേയും വികാസത്തേയും അറിയാനുള്ള അത്യാധുനിക ശാസ്ത്രീയ ഉപകരണങ്ങള്‍, നാനോടെക്നോളജിയില്‍ അധിഷ്ഠിതമായ വസ്തുക്കള്‍ എന്നിങ്ങനെ മനുഷ്യജീവിതത്തെ വിപ്ലവകരമായ പരിവര്‍ത്തനത്തിലേക്ക് വഴിനടത്തിയ ശാസ്ത്ര സാങ്കേതിക രംഗത്തെ കുതിച്ചു ചാട്ടങ്ങള്‍ക്ക് പിന്നിലെ നിര്‍ണ്ണായകമായ വിജ്ഞാന ശാഖയാണ് ക്വാണ്ടം സയന്‍സ്.
പിടിതരാതെ പോയ ഒട്ടനവധി സമസ്യകള്‍ക്കുള്ള മറുപടി ഈ ശാസ്ത്ര ശാഖയില്‍ നിന്നാണ് ഇന്ന് നമുക്ക് ലഭിക്കുന്നത്. ഫോട്ടോസിന്തസിസ് നടക്കുന്നത് എങ്ങനെ, ദേശാടനപക്ഷികള്‍ ദിക്കറിയുന്നതെങ്ങനെ, ഗന്ധം തിരിച്ചറിയുന്നതും, എന്‍സൈമുകള്‍ പ്രവര്‍ത്തിക്കുന്നതും എങ്ങനെ തുടങ്ങി വിവിധങ്ങളായ ചോദ്യങ്ങള്‍ക്ക് സൂക്ഷ്മതലത്തില്‍ ഈ ശാസ്ത്രശാഖ ഉത്തരം നല്കുന്നു. 2025ലെ നൊബേല്‍ സമ്മാനമുള്‍പ്പെടെ ക്വോണ്ടം സയന്‍സുമായി ബന്ധപ്പെട്ട് നേരിട്ടോ അല്ലാതെയോ നല്കപ്പെട്ട നൊബേലുകള്‍ അനവധിയാണ്. ശാസ്ത്രത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഏക നോബേലും ക്വോണ്ടം സയന്‍സുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചിലര്‍ക്ക് മാത്രം കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ നിലനില്‍ക്കുന്ന ക്വാണ്ടം സയന്‍സിന്റെ വാതായനങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിട്ടുകൊണ്ട് ഇതിന് ഒരു പരിഹാരം കണ്ടെത്താനുള്ള വിവിധ ശ്രമങ്ങള്‍ ലോകമെമ്പാടുമായി ക്വാണ്ടം ശതാബ്ദിയുടെ ഭാഗമായി നടക്കുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പലതും അക്കാദമിക് പ്രകടനങ്ങളായാണ് നടത്തപ്പെടുന്നത്. പക്ഷേ കേരളം വിവിധ ബഹുജനസംഘടകളുടേയും, അക്കാദമിക കൂട്ടായ്മകളുടേയും സഹകരണത്തോടെ പുതിയ ഒരു പരീക്ഷണത്തിന് വേദിയാകുകയാണ്. ക്വാണ്ടം സയന്‍സിനേയും, സാങ്കേതിക വിദ്യയേയും അടുത്തറിയാന്‍. കേരളം മുഴുവന്‍ പ്രദര്‍ശനം നടത്തുന്ന രീതിയില്‍ പൊതുജന സഹകരണത്തോടെയുള്ള ഒരു എക്സിബിഷന്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയും, ശാസ്ത്ര സാഹിത്യ പരിഷത്തുമാണ് എക്സിബിഷന് ഏകോപിപ്പിക്കുന്നത്.
വിവിധ സര്‍വ്വകലാശാലകള്‍, കോളേജുകള്‍, പ്ലാനറ്റോറിയം, ലൂക്ക സയന്‍സ് പോര്‍ട്ടല്‍, ബഹുജന സംഘടനകള്‍ എന്നിവര്‍ ഈ പുതിയ പരീക്ഷണത്തിന് കരുത്താകുന്നു. ക്വാണ്ടം സയന്‍സ് ഒരു ബാലികേറാമലയാണെന്നും, പണ്ഡിതര്‍ക്ക് മാത്രമേ ഈ മേഖലയെ മനസിലാക്കാന്‍ സാധിക്കൂ എന്നുമുള്ള പൊതുധാരണ പൊളിക്കുന്ന രീതിയിലുള്ള എക്സിബിറ്റുകള്‍, പരീക്ഷണങ്ങള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തിന്റെ ഭാഗമായിരിക്കും. ക്വാണ്ടം സയന്‍സുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന എക്സിബിറ്റുകള്‍, പ്രത്യേകിച്ചു ക്വാണ്ടം സയന്‍സിലെ ഡോ: സി.വി രാമന് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞരെ പരിചയപ്പെടുന്ന പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. രാമന് നൊബേല്‍ സമ്മാനം ലഭിച്ച രാമൻ ഇഫക്ട് പരീക്ഷണമുള്‍പ്പെടെ ക്വാണ്ടം സയന്‍സിലെ സൂപ്പര്‍ കണ്ടക്റ്റിവിറ്റി, ഫോട്ടോണിക്സ്, നാനോ സയന്‍സ് തുടങ്ങിയ മേഖലയിലെയും. പ്രധാന പരീക്ഷണങ്ങള്‍ പ്രദര്ശനത്തിലുള്പ്പെടുത്തും. പീരിയോഡിക് ടേബിളിലെ മിക്കവാറും മൂലകങ്ങളെ നേരിട്ടു കാണാന്‍ അവസരമുണ്ടാകും. ഇതൊരു ക്യൂറേറ്റഡ് സയൻസ് പ്രദർശനമാണ്.
പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മാതൃകകൾ, മത്സരങ്ങൾ എന്നിവ പ്രദർശനത്തിന്റെ ഭാഗമായുണ്ടാകും. ഹോളോഗ്രാം, സിമുലേഷനുകൾ, വെർച്വൽ റിയാലിറ്റി, ലേസർ, സ്ഫെറിക്കൽ പ്രൊജക്ഷൻ എന്നീ സാങ്കേതിക വിദ്യകൾ ഇതിനായി ഉപയോഗിക്കും. ക്വാണ്ടം പ്രതിഭാസങ്ങളും ആശയങ്ങളും ശാസ്ത്രഗവേഷണസ്ഥാപനങ്ങളിലെ അക്കാദമിക ചർച്ചകളിൽ നിന്നും സാധാരണക്കാരുടെ അനുഭവമാക്കി മാറ്റാൻ പ്രദർശനം ഉപകരിക്കും. പൊതുജനങ്ങൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ തുടങ്ങി എല്ലാവരോടും സംവദിക്കുന്നതരത്തിൽ ആണ് പ്രദർശനം ഒരുക്കുന്നത്. കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർക്കൊക്കെ Exhibition Explainers ആയും പ്രദർശനത്തിന്റെ ഭാഗമാകാം.
പത്തു ദിവസം നീണ്ടു നില്ക്കുന്ന ആദ്യ എക്സിബിഷന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ശാസ്ത്ര സമൂഹ കേന്ദ്രത്തില്‍ നവംബര്‍ 7നു ആരംഭിക്കും. പിന്നീട് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശനം നടത്തും.
Photo Courtesy - Google








