
ദോഹ: ഖത്തറിലെ സ്കൂളുകൾ നേരിട്ടുള്ള അധ്യയനത്തിലേക്ക് മടങ്ങിയ ആദ്യദിനം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവേശമായി വിദ്യാഭ്യാസ മന്ത്രി ലോൽവ ബിൻത് റാഷിദ് അൽ ഖാതറുടെ നേരിട്ടുള്ള സന്ദർശനം.
ഓൺലൈൻ പഠനത്തിന്റെ ഇടവേളയ്ക്ക് ശേഷം ക്ലാസ് മുറികളിലേക്ക് തിരിച്ചെത്തിയ കുട്ടികളെ നേരിട്ട് സ്വീകരിച്ചും അവരുടെ പഠനാനുഭവങ്ങൾ ചോദിച്ചറിഞ്ഞും മന്ത്രി വിദ്യാലയങ്ങളിൽ സമയം ചെലവഴിച്ചു. സർക്കാർ, സ്വകാര്യ, കമ്മ്യൂണിറ്റി സ്കൂളുകളിൽ നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തിയ മന്ത്രി, അധ്യയനം സുരക്ഷിതമായി പുനരാരംഭിക്കാൻ പ്രയത്നിച്ച അധ്യാപകർക്കും സ്കൂൾ അധികൃതർക്കും നന്ദി അറിയിച്ചു.സവ്ദ ബിൻത് സമാ പ്രിപ്പറേറ്ററി സ്കൂളിൽ എത്തിയ മന്ത്രി
പെൺകുട്ടികളുടെ പഠനനിലവാരവും ഹാജരും പരിശോധിച്ചു.
അൽ തുമാമ പ്രൈമറി സ്കൂൾ & അൽ വക്ര സെക്കൻഡറി സ്കൂളിൽ ആൺകുട്ടികളുടെ സ്കൂളുകളിലെ സജ്ജീകരണങ്ങൾ മന്ത്രി നേരിട്ട് കണ്ടു.ലിബനീസ് സ്കൂൾ & ഈജിപ്ഷ്യൻ സ്കൂളിൽ കമ്മ്യൂണിറ്റി സ്കൂളുകളിലെ വിദ്യാർത്ഥികളുമായും മന്ത്രി ആശയവിനിമയം നടത്തി.റബിയ അൽ അദാവിയ സെക്കൻഡറി സ്കൂളിൽ ഇവിടുത്തെ അധ്യാപകരുമായി വിദ്യാഭ്യാസ നയങ്ങളെക്കുറിച്ച് സംസാരിച്ചു.ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള
അൽ ഹിദായസ്കൂളിലെ സൗകര്യങ്ങൾ മന്ത്രി പ്രത്യേകം വിലയിരുത്തി.കുട്ടികളുടെ പഠനസ്ഥിരത ഉറപ്പാക്കുന്നതിൽ രക്ഷിതാക്കളുടെ പങ്കും വലുതാണെന്ന് അവർ ഓർമ്മിപ്പിച്ചു.ഓൺലൈൻ പഠനകാലത്ത് നേരിട്ട വെല്ലുവിളികൾ വിശകലനം ചെയ്യുമെന്നും, വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുമ്പോൾ ഇത്തരം അനുഭവങ്ങൾ കൂടി കണക്കിലെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നാല് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇന്നലെ ഖത്തറിലുടനീളമുള്ള സ്‌കൂളുകളിലേക്ക് മടങ്ങിയെത്തിയത്. അറിവിന്റെ ലോകത്തേക്കുള്ള ഈ തിരിച്ചുവരവ് രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്നതാണെന്ന് മന്ത്രി ലോൽവ ബിൻത് റാഷിദ് അൽ ഖാതർ കൂട്ടിച്ചേർത്തു.











