07:09pm 11 November 2026
NEWS
സംസ്‌കൃതി ഖത്തർ ശ്രീനിവാസൻ മാമ്പ്ര അനുസ്മരണം
28/06/2026  11:14 AM IST
NILA
സംസ്‌കൃതി ഖത്തർ ശ്രീനിവാസൻ മാമ്പ്ര അനുസ്മരണം
 
 
ദോഹ : കഴിഞ്ഞ വെള്ളിയാഴ്ച അന്തരിച്ച സംസ്‌കൃതി ഖത്തർ റയ്യാൻ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രീനിവാസൻ മാമ്പ്രക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. 
നജ്മ സംസ്‌കൃതി ഹാളിൽ നടന്ന സമ്മേളത്തിന് യൂണിറ്റ് പ്രസിഡൻ്റ് സിദ്ദിക്ക് കെ കെ അദ്ധ്യക്ഷനായിരുന്നു.  
സംസ്‌കൃതി മുൻ ജനറൽ സെക്രട്ടറി എ കെ ജലീൽ അനുസ്മരണ പ്രഭാഷണം. മുൻ പ്രവാസി ക്ഷേമനിധി ഡയറക്ടർ ഇ എം സുധീർ, സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം, MAPCO ഖത്തർ പ്രസിഡൻ്റ് സുജീർ, ഇൻകാസ് പൊന്നാനി മണ്ഡലം പ്രസിഡൻ്റ് ഹാരിസ് ബാബു, സംസ്‌കൃതി കേന്ദ്രകമ്മിറ്റി അംഗം ഡോ. പ്രതിഭ രതീഷ്, സംസ്‌കൃതി നോർത്ത് സോൺ സെക്രട്ടറി അബ്ദുൽ ഹക്കിം, റയ്യാൻ യൂണിറ്റ് സെക്രട്ടറി ആബിദ് പാവറട്ടി, ജോയിന്റ് സെക്രട്ടറി പ്രദീഷ്, ശ്രീനിവാസൻ മാമ്പ്രയുടെ സുഹൃത്തുക്കൾ എന്നിവർ അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിച്ചു. ഉത്തമനായ ഒരു സഹജീവിസ്നേഹിയെയാണ് ശ്രീനിവാസന്റെ അകാലവിയോഗത്തിലൂടെ നഷ്ടമായത് എന്ന് എല്ലാവരും അവരുടെ പ്രഭാഷണത്തിൽ ഒരേ സ്വരത്തിൽ പറഞ്ഞു.
 
 
 
 
 
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img