06:47pm 27 October 2026
NEWS
സംസ്കൃതി ആർട്ട് എക്സിബിഷൻ 2025
19/05/2025  06:48 PM IST
nila
സംസ്കൃതി ആർട്ട് എക്സിബിഷൻ 2025

ദോഹ : സംസ്‌കൃതി ഖത്തർ പ്രമുഖരായ അൻപതോളം കലാകാരന്മാരുടെ പെയിന്റിങ്ങുകൾ ഉൾപ്പെടുത്തിക്കൊണ്ട് ആർട്ട് എക്സിബിഷൻ സംഘടിപ്പിക്കുന്നു . ജൂൺ 13 വെള്ളിയാഴ്ച വൈകിട്ട് 5:00 മുതൽ 10:00 വരെ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ ആണ് പ്രദര്ശനം നടക്കുന്നത് .
ഇതിനോട് അനുബന്ധിച്ച് സ്‌കൂൾ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും നടക്കുന്നു .
സംസ്‌കൃതിയുടെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി "ആർട്ട് എഗൈൻസ്റ് അഡിക്ഷൻ -സേയ് നോ ടു ഡ്രഗ്സ് " എന്ന മുദ്രാവാക്യത്തിൽ അഞ്ച് മുതൽ എട്ട് വരെയും ഒൻപത് മുതൽ പന്ത്രണ്ട് വരെയും ആയി ജൂനിയർ സീനിയർ എന്ന രണ്ട് വിഭാഗമായിട്ടാണ് മത്സരം നടക്കുന്നത് ,
മെയ് 28 വരെ ഓൺലൈൻ രജിസ്ട്രേഷന് അവസരം ഉണ്ട് .
കുട്ടികൾ തയ്യാറാക്കുന്ന പോസ്റ്ററുകൾ 28 നു അതത്‌ സ്‌കൂളുകളിൽ നിന്ന് സംസ്‌കൃതി വോളന്റിയർമാർ നേരിട്ടും 30 നു വൈകിട്ട് 4:00 മണി മുതൽ  നജ്മയിലെ സംസ്‌കൃതി ഓഫിസിലും സ്വീകരിക്കുന്നതാണ് .
മത്സര വിജയികൾക്ക് എക്സിബിഷൻ ദിവസം സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും
നൽകുന്നതാണ് . തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ എക്സിബിഷന്റെ ഭാഗമായി പ്രദർശിപ്പിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img