04:30am 13 November 2026
NEWS
കാരുണ്യത്തിന്റെ കരുതലുമായി സാനി ഹ്യൂമാനിറ്റി; റമദാനിൽ 65,000 ഗുണഭോക്താക്കളെ ലക്ഷ്യമിടുന്നു
24/02/2026  09:57 PM IST
nila
കാരുണ്യത്തിന്റെ കരുതലുമായി സാനി ഹ്യൂമാനിറ്റി; റമദാനിൽ 65,000 ഗുണഭോക്താക്കളെ ലക്ഷ്യമിടുന്നു

ദോഹ: 1447-ാം ഹിജ്‌റ വർഷത്തെ വിശുദ്ധ റമദാനോടനുബന്ധിച്ച് വിപുലമായ ജീവകാരുണ്യ പദ്ധതികളുമായി ഥാനി ബിൻ അബ്ദുള്ള ഫൗണ്ടേഷൻ ഫോർ ഹ്യൂമാനിറ്റേറിയൻ സർവീസസ് (സാനി ഹ്യൂമാനിറ്റി). ഖത്തറിലെ അഞ്ച് പ്രധാന മേഖലകളിലായി നടപ്പിലാക്കുന്ന ഇഫ്താർ പദ്ധതിയിലൂടെ റമദാൻ മാസത്തിലുടനീളം 65,000 പേർക്ക് നോമ്പുതുറ വിഭവങ്ങൾ എത്തിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.
​റമദാൻ മാസം മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഐക്യദാർഢ്യം ശക്തിപ്പെടുത്താനുമുള്ള വാർഷിക അവസരമാണെന്ന് സാനി ഹ്യൂമാനിറ്റി സി.ഇ.ഒ ഡോ. ആഇദ് ബിൻ ദബ്സാൻ അൽ ഖഹ്താനി പറഞ്ഞു. അശരണരായ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും പ്രവാസി സമൂഹങ്ങൾക്കും കൃത്യമായ രീതിയിൽ സഹായമെത്തിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.രോഗികൾക്ക് ചികിത്സാ സഹായവും ആശ്വാസവും നൽകുന്ന
സനാബിൽ അൽ ഖൈർ,
 അനാഥ സംരക്ഷണം,വിശുദ്ധ ഖുർആന്റെ കോപ്പികളും വിവിധ ഭാഷകളിലുള്ള വിവർത്തനങ്ങളും വിതരണം ചെയ്യുന്നതിബ്യാൻ പ്രോജക്ട്,വസ്ത്രങ്ങളും മറ്റും ശേഖരിച്ച് അർഹരായവരിലേക്ക് എത്തിക്കുന്ന ഇൻ-കൈൻഡ്
ഡൊണേഷൻ 
ഗീവിംഗ് ഓഫ് ഗുഡ്‌നെസ്
തുടങ്ങിയ പദ്ധതികളാണ്നടപ്പാക്കുന്നത്.വിദ്യാഭ്യാസ മേഖലയ്ക്കും സാനി ഫൗണ്ടേഷൻ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. വിദ്യാർത്ഥികളെ ശാസ്ത്രീയമായി ശാക്തീകരിക്കുന്നതിലൂടെ സുസ്ഥിരമായ വികസനം സാധ്യമാകുമെന്ന് സംഘടന വിശ്വസിക്കുന്നു. റമദാനിലെ ഈ ആത്മീയ ചൈതന്യം സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് ആശ്വാസമാകുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികളായ ഇബ്രാഹിം അബ്ദുള്ള, മുഹമ്മദ് അൽ ജനാനി, അബ്ദുൽ ഹക്കിം അൽ ഹാഷിമി, മുഹമ്മദ് അൽ ഉബൈദ്‌ലി എന്നിവർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img