02:13am 03 June 2026
NEWS
സംഗീത മധുവിനെ ജെ.സി.ഐ അഷ്ടമുടി ലേക്ക് സിറ്റി വനിതാദിനത്തിൽ ആദരിച്ചു
10/03/2026  12:48 PM IST
nila
സംഗീത മധുവിനെ ജെ.സി.ഐ അഷ്ടമുടി ലേക്ക് സിറ്റി വനിതാദിനത്തിൽ ആദരിച്ചു

ഇൻറർനാഷണൽ വനിതാദിനത്തിൽ കൊല്ലം ആസ്ഥാനമായ പ്രാദേശിക സംഘടനയായ ജെ.സി.ഐ അഷ്ടമുടി ലേക്ക് സിറ്റി, 'നാന',' മഹിളാരത്നം', 'ജ്യോതിഷരത്നം', 'ഹാസ്യകൈരളി' എന്നീ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററുമായ സംഗീതമധുവിന് "WOW Award' (Women Of Worth Award) നൽകി ആദരിച്ചു. എഴുത്തുകാരിയും  പശ്ചിമബംഗാൾ ഗവർണറുടെ എക്സലൻസ് അവാർഡ് നേടിയ വ്യക്തിയുമാണ് സം​ഗീത മധു. 

ജെ.സി.ഐ ( ജൂനിയർ ചേംബർ ഇൻറർനാഷണൽ) ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനയാണ്. നേതൃത്വ വികസനം, സാമൂഹിക ഉത്തരവാദിത്വം, സമൂഹത്തെ സ്വാധീനിക്കുന്ന പ്രവർത്തനങ്ങളിലൂടെ സുതാര്യമായ മാറ്റങ്ങൾ സൃഷ്ടിക്കുക എന്നിവയിൽ കേന്ദ്രീകരിച്ചാണ്  ഈ സംഘടന പ്രവർത്തിക്കുന്നത്. ഈ വനിതാദിനത്തിൽ സ്ത്രീകളുടെ ആത്മാവിനെയും ശക്തിയെയും വിജയത്തെയും ജെ.സി.ഐ ഇന്ത്യ ആഘോഷിക്കുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img