11:06am 12 November 2026
NEWS
ഹമദ് ബിൻ ഖലീഫ സർവ്വകലാശാലയുടെ ബിരുദ ദാന ചടങ്ങിൽ സനാ അബുല്ലൈസിന് 'മികച്ച പ്രബന്ധ'ത്തിനുള്ള പുരസ്കാരം
10/05/2026  07:58 PM IST
nila
ഹമദ് ബിൻ ഖലീഫ സർവ്വകലാശാലയുടെ ബിരുദ ദാന ചടങ്ങിൽ സനാ അബുല്ലൈസിന്  മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം

 

ഖത്തറിലെ ഹമദ് ബിൻ ഖലീഫ സർവ്വകലാശാലയിൽ നിന്ന് കണ്ടംപററി ഇസ്ലാമിക് സ്റ്റഡീസിൽ ( Contemporary Islamic Studies ) മാസ്റ്റർ ബിരുദം നേടിയ സനാ അബുല്ലൈസിന് ഉന്നതമായ ഒരു അക്കാദമിക് നേട്ടം കൈവരിച്ചിരിക്കുന്നു.
സന യുടെ മികച്ച അക്കാദമിക് പ്രകടനത്തിനുള്ള അംഗീകാരമായി, ഈ അധ്യയന വർഷത്തെ "മികച്ച പ്രബന്ധത്തിനുള്ള" ( Best Thesis ) പുരസ്കാരം അവർക്ക് ലഭിച്ചു.

 ഖത്തർ അമീറിന്റെ സഹോദരിയും ഖത്തർ ഫൗണ്ടേഷൻ സി.ഇ.ഒയുമായ ഹിസ് എക്സലൻസി ഷെയ്ഖ ഹിന്ദ് ബിന്ത് ഹമദ് അൽ താനി, ചടങ്ങിൽ വെച്ച് സന ക്ക് പുരസ്കാരവും ബിരുദ സർട്ടിഫിക്കറ്റും നേരിട്ട് കൈമാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img