
ദോഹ :സംസ്‌കൃതി ഖത്തറും നോവ ഹെൽത് കെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .350ൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പ് സംഘാടനം കൊണ്ടും മികച്ച പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി .സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗം എം പി സുരേഷ് അധ്യക്ഷത വഹിച്ച മെഡിക്കൽ ക്യാമ്പ് ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ ഉത്‌ഘാടനം ചെയ്തു. .ചടങ്ങിൽ സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ ആശംസ പ്രസംഗം നടത്തി.നോവ ഹെൽത് കെയറിനു ഉള്ള ഉപഹാരം എംഎൽഎ എൻ കെ അക്ബർ നോവ മെഡിക്കൽ സെന്റർപ്രതിനിധികൾ അലൻ ടോം, അഡ്രിയൻ ബ്രാൻഡോൺ എന്നിവർക്ക് സമർപ്പിച്ചു. ഇൻഡസ്ട്രിയൽ ഏരിയ യൂണിറ്റ് വൈസ് പ്രസിഡന്റ് സത്താർ, പ്രോഗ്രാം കമ്മറ്റി കൺവീനർ രമീഷ് സി. എന്നിവർ ക്യാമ്പിന് നേതൃത്വമ് കൊടുത്തു . ഇൻഡസ്ട്രിയൽ ഏരിയ യൂണിറ്റ് സെക്രട്ടറി ഷിബിൻലാൽ ടി .ടി സ്വാഗതവും യൂണിറ്റ് ജോയിൻ സെക്രട്ടറി പ്രിയേഷ് മണപ്പുറം നന്ദിയും രേഖപ്പെടുത്തി.











