04:04am 29 October 2026
NEWS
സംസ്‌കൃതി ഖത്തർ ആർട്ട്‌ എക്സ്ബിഷൻ സീസൺ 2 സംഘടിപ്പിച്ചു
15/06/2025  11:42 AM IST
nila
സംസ്‌കൃതി ഖത്തർ ആർട്ട്‌ എക്സ്ബിഷൻ സീസൺ 2 സംഘടിപ്പിച്ചു

ദോഹ :സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ ആർട്ട്‌ എക്‌സിബിഷൻ സംഘടിപ്പിച്ചു. ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന എക്സ്ബിഷനിൽ  ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിൽ നിന്നുള്ള 50തിലേറെ ആർട്ടിസ്റ്റുകളുടെ 150ഓളം പെയിന്റിംഗുകൾ ആണ് പ്രദർശിപ്പിച്ചത്. എക്സിബിഷൻ ഉൽഘാടനം നോർക്ക ഡയറക്ടർ സി വി റപ്പായി നിർവ്വഹിച്ചു. 
പ്രശ്‌സ്ത സിനിമ നാടക പ്രവർത്തകനായ അടാട്ട് ഗോപാലൻ ചടങ്ങിൽ വീശിഷ്ട അതിഥിയായിരിന്നു. 
നോർത്ത് മേഖലാ വൈസ് പ്രസിഡന്റ്‌  ജിതിൻ അധ്യക്ഷനായിരുന്നു.
സംസ്കൃതി പ്രസിഡന്റ്‌  സാബിത്ത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം,  വൈസ് പ്രസിഡന്റ്‌ സുനീതി സുനിൽ, കേരള  പ്രവാസി ക്ഷേമനിധി ഡയറക്ടർ  ഇ എം  സുധീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.നോർത്ത് മേഖല സെക്രട്ടറി  അബ്ദുൾ ഹക്കിം സ്വാഗതവും, ആർട്ട്‌ എക്സിബിഷൻ കൺവീനർ ബിജു സി കെ നന്ദി രേഖപ്പെടുത്തി ആർട്ട്‌ എക്സിബിഷന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശമുയർത്തി സ്കൂൾ വിദ്യാർത്ഥികൾക്കായി ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടത്തിയ പോസ്റ്റർ രചന മത്സര വിജയികൾക്ക് ക്യാഷ് പ്രൈസ്,,  മെമെന്റോ,  സർട്ടിഫിക്കേറ്റ് എന്നിവ ചടങ്ങിൽ കൈമാറി. ഇന്ത്യൻ എംബസി അപ്പക്സ് ബോഡി ഭാരവാഹികളായ എ പി മണികണ്ഠൻ , ഇ പി അബ്ദുർ റഹ്മാൻ എബ്രഹാം മാത്യു , ദീപക് ഷെട്ടി ,മിനി സിബി എന്നിവർ ഉൾപ്പടെ 
ആയിരത്തോളംപേരാണ് സന്ദർശനത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img