
ഖത്തറിൽ അരനൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സാം കുരുവിള വിളനിലത്തിന് വേൾഡ് മലയാളി കൗൺസിൽ സമുചിതമായ യാത്രയയപ്പ് നൽകി.
ഐ സി സി മാനേജിംഗ് കമ്മിറ്റി ഇൻകാസ് ഖത്തർ, വേൾഡ് മലയാളീ കൗൺസിൽ , തുടങ്ങി പ്രമുഖ സംഘടനകളിലുൾപ്പെടെ ഖത്തറിലെ നിരവധി സാമൂഹ്യ സാംസ്കാരീക സംഘടനകളിൽ സ്ഥാനങ്ങൾ വഹിക്കുകയും , പ്രവർത്തിക്കുകയും ചെയ്ത സാം കുരുവിള സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അവരുടെ സാം അച്ചായനാണ്.
അരനൂറ്റാണ്ട് കാലം ഖത്തറിൽ പ്രവാസ ജീവിതം നയിച്ച ചുരുക്കം മലയാളികളിൽ ഒരാളാണ് സാം അച്ചായൻ. 1977 ൽ ഖത്തറിലെത്തി ഉടനെ തന്നെ ഖത്തർ ആരോഗ്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായി ഗൾഫ് ജീവിതം ആരംഭിച്ചു. 15 വർഷത്തിന് ശേഷം സർക്കാർ ജോലി വിട്ട് മുസ്തഫാവി ഗ്രൂപ്പിൽ അഡ്മിനിസ്ട്രേഷ ൻ മാനേജറായി .
ജോലിയിൽ നിന്നും സ്വയം വിരമിച്ച് മടങ്ങുന്ന സാം അച്ചായൻ നല്ലൊരു മനുഷ്യ സ്നേഹിയും സാമൂഹ്യ സാംസ്കാരീക രംഗത്ത് നേതൃനിരയിൽ പ്രവർത്തിച്ചുവരുന്ന പൊതുപ്രവർത്തകൻ കൂടിയാണ്.
വേൾഡ് മലയാളി കൗൺസിൾ ഖത്തർ പ്രോവിൻസ് പ്രസിഡണ്ട് സിയാദ് ഉസ്മാൻ ചെയർമാൻ സുരേഷ് കരിയാട് , അഡ്വൈസറി ബോർഡ് ചെയർമാൻ വി എസ് നാരാണൻ ,ജനറൽ സെക്രട്ടറി രഞ്ജിത്ത് ചാലിൽ , ട്രഷറർ ജിജി ജോൺ, വിമൻസ് വിംഗ് പ്രസിഡണ്ട് ഷീല ഫിലിപ്പോസ് തുടങ്ങിയവർ ചേർന്ന്
സാം കുരുവിളയെ ഷാളണിയിച്ച് ആദരിച്ച് ആശംസകൾ നേർന്ന് സ സാരിച്ചു. വേൾഡ് മലയാളി കൗൺസിലിന്റെ മെമന്റൊയും കൈമാറി.
പ്രസിഡണ്ട് സിയാദ് ഉസ്മാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രഞ്ജിത്ത് ചാലിൽ സ്വാഗതമാശംസിച്ചു.
ഭാരവാഹികളായ ജോൺഗിൽബർട്ട്, വിനോദ് പുത്തൻകൊലിൽ ,കാജൽ മൂസ്സ, അബ്രഹാം കെ ജോസഫ്, ജെബി കെ ജോൺ, ഷെഹാന അബ്ദുൾഖാദർ,ഷംസുദ്ദീൻ ഇസ്മയിൽ, ചരിസ്മ സിയാദ് , ബി എം ഫാസിൽ , വിപിൻ പുത്തൂർ , ഹരികുമാർ കാനത്തൂർ, തുടങ്ങിയവർ ആശംസകളും അനുമോദനങ്ങളും അർപ്പിച്ച് സംസാരിച്ചു.
യൂത്ത് വിംഗ് ജനറൽ സെക്രട്ടറി സുബിന വിജയ് പരിപാടിയുടെ അവതാരകയായിരുന്നു.
ട്രഷറർ ജിജി ജോൺ നന്ദി പറഞ്ഞു.
യാത്രയയപ്പ് സമ്മേളനത്തിന് ശേഷം വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾ അവതരിപ്പിച്ച ദർബാർ മെലഡീസ് & മെമ്മറീസ് എന്ന ഗാനാലാപന സദസ്സുമുണ്ടായിരുന്നു.










