03:19am 09 May 2026
NEWS
ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന പ്രതിനിധി സമ്മേളനം
08/05/2026  08:29 PM IST
nila
ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന പ്രതിനിധി സമ്മേളനം

ചെങ്ങന്നൂർ: ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന പ്രതിനിധി സമ്മേളനം 9, 10 തീയ്യതികളിൽ ചെങ്ങന്നൂർ വണ്ടി മല ദേവസ്ഥാനo ഓഡിറ്റോറിയത്തിൽ  നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 500-ൽ അധികം പ്രതിനിധികൾ 10 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഉള്ള പ്രതിനിധികൾക്ക് പുറമേ വിദേശത്തു നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും. 10 ന് കാലത്തു 8 മണിക്ക് പ്രതിനിധികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിക്കും 9 ന് ആറന്മുള ഹരികൃഷ്ണന്റെ സോപാന സംഗീതം ഉണ്ടാകും 9.30 ന് സമ്മേളനത്തിന് 
സംസ്ഥാന പ്രസിഡന്റ്  പി എൻ
 നാരായണ വർമ്മ അദ്ധ്യക്ഷത വഹിക്കും പ്രൊഫ. സരിതാ അയ്യർ 
 ഉത്ഘാടനം നിർവഹിക്കും തുടർന്ന് അമൃതാനന്ദമയീ മഠത്തിലെ വേദാ മൃതാനന്ദപുരി അനുഗ്രഹപ്രഭാഷണവും 
 ദേശിയ അദ്ധ്യക്ഷൻ SJR 
എസ് ജെ ആർ കുമാർ മുഖ്യപ്രഭാഷണവും നടത്തും തുടർന്ന് അക്കീരമൻ കാളിദാസ ഭട്ടതിരി, 
കെ പി ഹരിദാസ്, വി ആർ
 രാജശേഖരൻ, തരണനെല്ലൂർ സതീശൻ നമ്പൂതിരി ജയൻ ചെറുവള്ളി തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് നടക്കുന്ന സമ്മേളനങ്ങളിൽ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിക്കും,  കെ സി
 നരേന്ദ്രൻ, വി കെ
വിശ്വനാഥൻ,  ഏ ആർ
മോഹനൻ തുടങ്ങിയവർ ക്ലാസ്സുകൾ എടുക്കും വൈകുന്നേരം 3.30 ന് നടക്കുന്ന
സമാപന സമാപന സമ്മേളനത്തിൽ 
കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും, തുടർന്ന്  വിനോദ് കുമാർ ദേശീയ ജോ: സെക്രട്ടറി പ്രസംഗിക്കും  സീമാ ജാഗരൺ മഞ്ച് ദേശീയസംയോജകൻ  ഏ ഗോപാലകൃഷ്ണൻ മാർഗ്ഗ നിർദ്ദേശം നൽകും 
ജയശ്രീ സുരേഷ് കൃതജ്ഞത അർപ്പിക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img