
ആലുവാ റെയിൽവേ സ്റ്റേഷൻ്റെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ രീതിയിൽ കണ്ട 22 വയസ്സുള്ള ദീപക് ഹാൻസ് എന്ന ഒറീസ്സാ സ്വദേശിയിൽ നിന്നും
2 കിലോ കഞ്ചാവുമായി ആർ. പി എഫ് ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ചിന്റെ പിടിയിലായി.
ആർ പി എഫ്
ക്രൈം ഇന്റെലിജൻസ്, ആർ പി എഫ് ആലുവ, എക്സൈസ് ആലുവാ എന്നിവർ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. ഓറീസ്സയിലെ നിന്നും വാങ്ങിയ കഞ്ചാവ്
ബക്ക്പോച്ച് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്.. പ്രതി കഞ്ചാവ് കൈപ്പറ്റുവാൻ വരുന്ന ആളിനെ പ്രതീക്ഷിച്ച് പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോൾ ആണ് ആർ പി എഫ്
ക്രൈം ഇൻ്റലിജൻസിൻ്റെ പിടിയിലായത്. വിപണിയിൽ 1 ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് പെരുമ്പാവൂരിൽ എത്തിച്ച് മറിച്ചു വിൽക്കുവാനാണ് കൊണ്ടുവന്നതെന്ന് സംശയിക്കുന്നു.
പ്രതിക്ക് സമാന്തര കേസ്സുകൾ നിലവിലുണ്ടോ എന്നും, കഞ്ചാവ് ഏറ്റുവാങ്ങാൻ വരേണ്ടിയിരുന്ന ആളിനെപ്പറ്റിയും വിശദവിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. പ്രതി ആദ്യമായാണ് കേരളത്തിൽ വരുന്നത്. കഴിഞ്ഞ ദിവസവും ആലുവാ റെയിൽവേ സ്റ്റേഷനിൽ 8 കിലോ കഞ്ചാവുമായി ബംഗാൾ സൗദേശിയെ പിടികൂടിയിരുന്നു.
കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ നൂതന വിദ്യകൾ സ്വീകരിക്കുന്ന പ്രതികളുടെ പല മാർഗ്ഗങ്ങളും അതി വിദഗ്ദമായി ആർ പി എഫ്
ക്രൈം ഇൻ്റലിജൻസ് പിടികൂടിയിട്ടുണ്ട്.
ആർ. പി എഫ്
തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ
മുഹമ്മദ് ഹനീഫിൻ്റെ പ്രത്യേക നിർദ്ദേശത്താൽ
ആർ പി എഫ് ഇൻസ്പെക്ടർമാരായ എ പി
വേണു, ജിപിൻ ഏ ജെ എന്നിവരുടെ മേൽനോട്ടത്തിൽ ആർ പി എഫ് ക്രൈം
ഇൻ്റലിജൻസ് ഉദ്യോഗസ്ഥരായ പ്രയ്സ്മാത്യു, സിജോ സേവ്യർ,
ഫിലിപ്സ് ജോൺ, കെ കെ സുരേഷ്, എസ് വി ജോസ്, വിപിൻ. ജി ആലുവ എക്സൈസ് ഉദ്യോഗസ്ഥരായ പ്രമോദ്, മഹേഷ്, വിഷ്ണു, എന്നിവടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
അടുത്തുവരുന്ന നീയമസഭാ ഇലകഷനോടനുബന്ധിച്ചു നടന്നു വരുന്ന പ്രത്യേക പരിശോധനയാണ്
നടത്തിയത്.
നീയമസഭാ ഇലകഷനോടനുബന്ധിച്ചു ട്രെയിനുകളിലും, പ്ലാറ്റ്ഫോമുകളിലും പ്രത്യേക പരിശോധനകൾ ശക്തമായി തുടരുമെന്നും ക്രൈം ഇൻ്റെലിജൻസ് ഇൻസ്പെക്ടർ ജിപിൻ എ ജെ
അറിയിച്ചു. പ്രതിയെ വിശദമായ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിൽ ഹാജരാക്കും.











