NEWS
റോട്ടറി ഇൻറർനാഷണൽ 3211 ഡിസ്ട്രിക്ട് ഗവർണർ ഡോ. ടീന ആൻറണി ചെങ്ങന്നൂർ റോട്ടറി ക്ലബ്ബിൽ സന്ദർശനം നടത്തി
13/04/2026 08:59 PM IST
NILA

ചെങ്ങന്നൂർ: റോട്ടറി ഇൻറർനാഷണൽ 3211 ഡിസ്ട്രിക്ട് ഗവർണർ
ഡോ. ടീന ആൻറണി ചെങ്ങന്നൂർ റോട്ടറി ക്ലബ്ബിൽ സന്ദർശനം
നടത്തി. പ്രസിഡണ്ട് ജേക്കബ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഗവർണർ ഡോ.
ടീന ആൻ്റണി ഉദ്ഘാടനം
നിർവഹിച്ചു. റവന്യൂ ഡിസ്റ്റിക് ഡയറക്ടർ
ഷാജി വർഗീസ് ,സോൺ
അസിസ്റ്റൻറ് ഗവർണർ തോമസ് അലക്സാണ്ടർ, ഡോ.വിനയൻ എസ് നായർ , ഡോ. രാജി സുഗതൻ , കേണൽ കെ ജി പിള്ള, കെഎം മാമ്മൻ , ബിജു മാത്യു കുറ്റിക്കാട് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ റോട്ടറി ഫൗണ്ടേഷനിലേക്ക് സംഭാവന ചെയ്തവരെയും പുതിയതായി റോട്ടറിയിൽ അംഗത്വം എടുത്തവരെയും ആദരിച്ചു. രണ്ടു വനിതകൾക്ക് ഓട്ടോറിക്ഷ നൽകുന്ന ചടങ്ങും നിർവഹിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











