NEWS
ഗാന്ധി ജയന്തിയോടനുബന്ധിച്ച് റോട്ടറി ക്ലബ്ബ് നേത്ര പരിശോധന ക്യാമ്പ് നടത്തി
02/10/2025 07:23 PM IST
nila

ചെങ്ങന്നൂർ: റോട്ടറി ക്ലബ്ബ് ഗാന്ധി ജയന്തിയോടനുബന്ധിച്ച് നേത്ര പരിശോധന ക്യാമ്പ് കല്ലട കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തി. പ്രസിഡന്റ് ജേക്കബ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജിലെ വൃക്കരോഗ വിദഗ്ധ ഡോ. റീന തോമസ് ഉദ്ഘാടനം ചെയ്തു. വൃക്ക സംരക്ഷണത്തെപ്പറ്റി ബോധവത്കരണവും ഡോക്ടർ നടത്തി. ആശംസകൾ അർപ്പിച്ച് അസിസ്റ്റന്റ് ഗവർണർ അലക്സാണ്ടർ തോമസ്, വാർഡ് കൗൺസിലർ ഇന്ദു രാജൻ എന്നിവർ സംസാരിച്ചു.
ഇതോടൊപ്പം ചെങ്ങന്നൂർ നഗരസഭയിലെ ഹരിതസേന അംഗങ്ങൾക്കുള്ള യൂണിഫോമും വിതരണം ചെയ്തു. നഗരസഭ അധ്യക്ഷ ശോഭ വർഗീസ്, വൈസ് ചെയർമാൻ ഷിബു രാജൻ, മുൻ അധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ്, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കുമാരി, സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നിഷ, കേണൽ കെ. ജി. പിള്ള, കെ. എം. മാമൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











