
മാന്നാർ: കേന്ദ്രസർക്കാരിൻ്റെ കേരളത്തോടുള്ള വിവേചനവും ജനദ്രോഹനയങ്ങളും അവസാനിപ്പിക്കുക, ഗ്രാമപഞ്ചായത്ത് വ്യക്തിഗത ആനുകൂല്യങ്ങൾ അർഹതയുള്ള എല്ലാ കുടുംബങ്ങളിലേക്കും എത്തിക്കുക, കോളനികളുടെ നവീകരണം ഉടൻ ആരംഭിക്കുക, വോട്ടേഴ്‌സ് ലിസ്റ്റിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാഷ്ട്രീയ ജനതാദൾ ബുധനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡുകളിൽ പര്യടനം നടത്തിയ 'രാഷ്ട്രീയ പ്രചാരണ ജാഥ' എണ്ണയ്ക്കാട്ട് സമാപിച്ചു. മന്ത്രി സജി ചെറിയാൻ മണ്ഡലത്തിൽ നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസനനേട്ടങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ജാഥയിലുടനീളം വിശദീകരിച്ചു. ആർജെഡി ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ഗിരീഷ് ഇലഞ്ഞിമേൽ സമാപന യോഗം ഉദ്ഘാടനം ചെയ്തു.
വർഗീയത പ്രചരിപ്പിച്ച് രാഷ്ട്രീയാധികാരം നിലനിർത്താനാണ് കേന്ദ്ര ഭരണാധികാരികൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാൻ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ കരുത്താർജിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ബുധനൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ജാഥാ ക്യാപ്റ്റൻ കെ.പത്മകുമാർ അധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം ആർ.പ്രസന്നൻ, ജില്ലാ സെക്രട്ടറിമാരായ സതീഷ് വർമ, പ്രസന്നൻ പള്ളിപ്പുറം, ജാഥാ മാനേജർ കെ.പ്രസാദ്, നിയോജകമണ്ഡലം പ്രസിഡൻ്റ് അജിത് ആയിക്കാട്, മനു പാണ്ടനാട്, സാം ജേക്കബ്, വി.എൻ.ഹരിദാസ്, പി.കെ.രാജീവ്, വി.ആർ.വത്സല, ടി.പി.അഖില, ചെല്ലമ്മ രാഘവൻ, പി.ആർ.സച്ചിതാനന്ദൻ, അനിൽ പാലത്തറ, കുര്യൻ മൈനാത്ത്, ജെ.ശ്രീകല, കെ.ജോൺസി, ശ്യാമള ശിവദാസൻ, അരുൺ പേരിശേരി, എം.ജയിംസ് മാത്യു, എസ്.അഖിലേഷ്, എം.വി.പ്രസാദ്, ജി.വിശ്വനാഥൻ, കെ.സുരേഷ്, മണികണ്ഠൻ തുണ്ടിത്തറ, ജിഷ്ണു രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.











