12:56am 10 November 2026
NEWS
ഫോട്ടോ ജേർണലിസ്റ്റുകൾക്കായുള്ള വിശ്രമമുറി തുറന്നു
09/05/2025  08:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഫോട്ടോ ജേർണലിസ്റ്റുകൾക്കായുള്ള വിശ്രമമുറി തുറന്നു
HIGHLIGHTS

എറണാകുളം പ്രസ്‌ക്ലബിൽ ഫോട്ടോ ജേര്ണലിസ്റ്റുകൾക്കായി ഒരുക്കിയ വിശ്രമ മുറി കൗൺസിലറും മുൻ ഫോട്ടോ ജേർണലിസ്റ്റുമായ പദ്മജ എസ് മേനോൻ ഉദ്‌ഘാടനം ചെയ്യുന്നു.

കൊച്ചി:  ഫോട്ടോ ജേർണലിസ്റ്റുകൾക്ക് വിശ്രമിക്കുന്നതിനും ക്യാമറ അടക്കമുള്ള ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുമായി എറണാകുളം പ്രസ്‌ക്ലബിൽ ഒരുക്കിയ വിശ്രമ മുറി തുറന്നു. കൊച്ചി നഗരസഭ കൗൺസിലറും മുൻ ഫോട്ടോ ജേർണലിസ്റ്റുമായ പദ്‌മജ എസ് മേനോൻ ഉദ്‌ഘാടനം ചെയ്തു. പ്രതിസന്ധികളോട് പൊരുതി മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണെന്ന് അവർ പറഞ്ഞു.പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ, സെക്രട്ടറി എം ഷജിൽ കുമാർ, കൊച്ചി ഫോട്ടോ ജേർണലിസ്റ്റ് ഫോറം കൺവീനർ പി ആർ രാജേഷ്, സംസ്‌ഥാന കമ്മിറ്റിയംഗങ്ങളായ കെ ടി  റിതികേഷ്, ജിപ്‌സൺ സിക്കേര, ജില്ലാ   ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.  

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img