NEWS
ആലപ്പുഴ ജില്ലയില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാന്‍ റിപ്പബ്ലിക്കന്‍ പാർട്ടി ഓഫ് ഇന്ത്യ(അംബേദ്കര്‍)
30/03/2026 04:02 PM IST
nila

ചെങ്ങന്നൂര്‍: പിണറായി വിജയന്‍ സർക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കുവാൻ ആലപ്പുഴ ജില്ലയില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാന്‍
റിപ്പബ്ലിക്കന്‍ പാർട്ടി ഓഫ് ഇന്ത്യ(അംബേദ്കര്‍) R.P.I സംസ്ഥാന പ്രസിഡന്റ് ഏ. ഹമീദ്ഖാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ചെങ്ങന്നൂര്‍ പ്രഭാത് ടൂറിസ്റ്റ് ഹാളില്‍ ചേര്‍ന്ന ആലപ്പുഴ ജില്ലാ ഇലക്ഷൻ കണ്‍വന്‍ഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. ജില്ലാ പ്രസിഡന്റ് ഉദയകുമാര്‍ അധ്യക്ഷത വഹിച്ച കണ്‍വന്‍ഷനിൽ സെക്രട്ടറി ജനറല്‍ ഐത്തിയൂർ സുരേന്ദ്രന്‍, ചാർജ് സെക്രട്ടറി മോഹനൻ ചെങ്ങന്നൂര്‍, സെക്രട്ടറിമാരായ ഹരിപ്പാട് കൃഷ്ണന്‍, രാജേന്ദ്രപ്രസാദ്, സതീഷ് മണക്കുന്നിൽ, മഹിളാ റിപ്പബ്ലിക് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. വി ഷീല, ലേഖ, ഉഷ എന്നിവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











