NEWS
റിപ്പബ്ലിക് ദിനാഘോഷം നിയമസഭയിൽ
26/01/2025 07:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാവിലെ 9.30 മണിക്ക് നിയമസഭാ സമുച്ചയത്തിലെ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഡോ. ബി.ആര്. അംബേദ്കര്‍, കെ.ആര്.നാരായണന് എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളില്‍ ബഹു.നിയമസഭാ സ്പീക്കർ ശ്രീ. എ.എന്‍. ഷംസീര്‍ പുഷ്പാർച്ചന നടത്തി. തുടർന്ന് ദേശീയ പതാക ഉയർത്തിയ ശേഷം, സ്പീക്കർ വാച്ച് ആന്റ് വാര്‍ഡ് സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.പൂന്തുറ സെൻ്റ് ഫിലോമിനാസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ബാൻ്റ് വാദ്യം റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടി. നിയമസഭയിലെ ജീവനക്കാർ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങളോടെ ചടങ്ങ് സമാപിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











