
ചെന്നൈ: പുതിയ പാമ്പൻ പാലം തൈപ്പൂയ ദിവസം ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 11-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ഉദ്ഘാടനത്തിന്റെ തീയതി റയിൽവെ ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രണ്ടു വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാമ്പൻ പാലം തുറക്കാനൊരുങ്ങുന്നത്.
പാക്ക് കടലിടുക്കിന് കുറുകെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ചാണ് പാമ്പൻ പാലം. രാമേശ്വരം ദ്വീപിനെ വൻകരയുമായി ബന്ധിപ്പിക്കുന്നപുതിയ പാലക്കിന് 2.05 കിലോമീറ്റർ നീളമുണ്ട്. രാമേശ്വരം പാമ്പൻ കടലിൽ 545 കോടി രൂപ ചെലവിലാണ് പുതിയ റെയിൽപ്പാലം നിർമിച്ചത്. ഇതോടെ 22 മാസത്തെ ഇടവേളയ്‌ക്ക് ശേഷം രാമേശ്വരത്തേക്കുള്ള ട്രെയിൻ സർവീസ് പുനരാരംഭിക്കും. സമുദ്രനിരപ്പിൽ നിന്ന് ആറു മീറ്റർ ഉയരമുണ്ട് പുതിയ പാലത്തിന്.











