02:09am 21 November 2026
NEWS
ഖത്തറിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് രജിസ്ട്രേഷനും നമ്പർ പ്ലേറ്റും നിർബന്ധമാക്കി; നിയമലംഘകർക്ക് 10,000 റിയാൽ വരെപിഴ
20/11/2026  04:37 PM IST
nila
ഖത്തറിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് രജിസ്ട്രേഷനും നമ്പർ പ്ലേറ്റും നിർബന്ധമാക്കി; നിയമലംഘകർക്ക് 10,000 റിയാൽ വരെപിഴ

 

​ദോഹ: ഖത്തറിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പുതിയ ഗതാഗത നിയമത്തിൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി. 2026-ലെ 19-ാം നമ്പർ ഗതാഗത നിയമപ്രകാരം, ഇലക്ട്രിക് സ്കൂട്ടറുകൾക്കും സമാനമായ മറ്റ് വാഹനങ്ങൾക്കും ഇനി മുതൽ ഔദ്യോഗിക രജിസ്ട്രേഷനും നമ്പർ പ്ലേറ്റുകളും നിർബന്ധമായിരിക്കും. 2026 ഡിസംബർ 19 മുതലാണ് ഈ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.പുതിയ നിയമത്തിലെ ആർട്ടിക്കിൾ 7 പ്രകാരം, ഇലക്ട്രിക് സ്കൂട്ടറുകളും സമാന വാഹനങ്ങളും നിരത്തിലിറക്കുന്നതിന് മുൻപായി ലൈസൻസിംഗ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കണം. കൂടാതെ, ആർട്ടിക്കിൾ 15 പ്രകാരം ബന്ധപ്പെട്ട അധികൃതർ നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക നമ്പർ പ്ലേറ്റുകൾ ഈ വാഹനങ്ങളിൽ ഘടിപ്പിക്കുകയും വേണം. രജിസ്ട്രേഷൻ നടപടികൾ, നമ്പർ പ്ലേറ്റുകളുടെ ഘടന എന്നിവ സംബന്ധിച്ച വിശദമായ ഭരണപരമായ നിർദ്ദേശങ്ങൾ തുടർന്നുള്ള ഉത്തരവുകളിലൂടെ അധികൃതർ പുറത്തിറക്കും.
​രജിസ്റ്റർ ചെയ്യാത്ത ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുന്നത് ശിക്ഷാർഹമാണ്. ഇത്തരം നിയമലംഘനങ്ങൾക്ക് 1,000 ഖത്തർ റിയാൽ ഒത്തുതീർപ്പ് (Settlement) പിഴയായി ഈടാക്കും. കേസ് കോടതിയിലെത്തിയാൽ ആർട്ടിക്കിൾ 114 പ്രകാരം 6,000 റിയാൽ വരെ പിഴയോ മൂന്ന് മാസം വരെ തടവോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.​ഹെൽമെറ്റ് ധരിക്കാതിരിക്കുകയോ നിശ്ചിത പാതകൾ ഒഴിവാക്കി പ്രധാന റോഡിൽ ഓടിക്കുകയോ ചെയ്താൽ ആർട്ടിക്കിൾ 111 പ്രകാരം 10,000 ഖത്തർ റിയാൽ വരെ കോടതി പിഴയോ ഒരു വർഷം വരെ തടവോ ലഭിക്കാവുന്ന കുറ്റമാണ്. രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടറുകളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനും ഗതാഗത അച്ചടക്കം ഉറപ്പാക്കാനുമാണ് ഈ നടപടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img