02:49pm 07 October 2026
NEWS
റീസൈക്ലിംഗ് പരിസ്ഥിതി സമ്മേളനത്തിന് ദോഹയിൽ തുടക്കം; സുസ്ഥിര മേഖലയിൽ മികച്ച മുന്നേറ്റവുമായി ഖത്തർ
07/10/2026  01:44 PM IST
nila
റീസൈക്ലിംഗ് പരിസ്ഥിതി സമ്മേളനത്തിന് ദോഹയിൽ തുടക്കം; സുസ്ഥിര മേഖലയിൽ മികച്ച മുന്നേറ്റവുമായി ഖത്തർ

 

 

​ദോഹ: ഖത്തർ നഗരസഭ മന്ത്രാലയം സംഘടിപ്പിക്കുന്ന ആറാമത് റീസൈക്ലിംഗ് ആന്റ് സസ്റ്റൈനബിലിറ്റി കോൺഫറൻസ് ആൻഡ് എക്‌സിബിഷന് (2026) റാഫിൾസ് ദോഹ ഹോട്ടലിൽ തുടക്കമായി. ഖത്തർ നഗരസഭ മന്ത്രി അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ അതിയ്യ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, അക്കാദമിക് ഗവേഷണ കേന്ദ്രങ്ങൾ, അന്താരാഷ്ട്ര വിദഗ്ധർ എന്നിവർ പങ്കാളികളാകുന്ന രണ്ടുദിവസത്തെ സമ്മേളനം സർക്കുലർ സാമ്പത്തിക മേഖലയിലെ പുതിയ സാധ്യതകൾ ചർച്ച ചെയ്യും.
​സർക്കുലർ ഇക്കോണമിയിലേക്കുള്ള മാറ്റത്തിലും മാലിന്യ സംസ്കരണത്തിലും ഖത്തർ മികച്ച മുന്നേറ്റം കൈവരിച്ചതായി മന്ത്രി വ്യക്തമാക്കി.അൽ അഫ്ജ വ്യാവസായിക മേഖലയിൽ റീസൈക്ലിംഗിനായി മാറ്റിവെച്ച ഫാക്ടറികളുടെ എണ്ണം 61 ആയി ഉയർന്നു. ഇതിൽ 29 എണ്ണം പ്രവർത്തനം ആരംഭിച്ചപ്പോൾ 19 എണ്ണം നിർമ്മാണ ഘട്ടത്തിലാണ്. 2025-ൽ തിരഞ്ഞെടുത്ത ഒൻപത് നിക്ഷേപകരിൽ നാലുപേരുമായി ഭൂമി പാട്ടക്കരാർ സമ്മേളനത്തിൽ വെച്ച് ഒപ്പുവെച്ചു.
​ഇതിനുപുറമെ, ജി.ഒ.ആർ.ഡി (GORD), ദോഹ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയുമായി രണ്ട് ധാരണാപത്രങ്ങളിലും മന്ത്രാലയം ഒപ്പുവെച്ചു.
റീസൈക്കിൾ ചെയ്ത കല്ലുകളും നിർമ്മാണ മാലിന്യങ്ങളും ഉപയോഗിക്കുന്നത് വഴി നിർമ്മാണച്ചെലവിൽ 35 ശതമാനം വരെ കുറവു വരുത്താനാകുമെന്ന് പരിസ്ഥിതി ഗവേഷകനും അന്താരാഷ്ട്ര വിദഗ്ദ്ധനുമായ ഡോ. മുഹമ്മദ് സെയ്ഫ് അൽ കുവാരി പാനൽ ചർച്ചയിൽ പറഞ്ഞു. റീസൈക്കിൾ ചെയ്ത കല്ലുകളിൽ നിന്ന് മണൽ നിർമ്മിക്കുന്നതിനും, അഴുക്കുചാൽ മാലിന്യങ്ങൾ എരിച്ച് "ഗ്രീൻ സിമന്റ്" നിർമ്മിക്കുന്നതിനുമുള്ള പരീക്ഷണങ്ങൾ ഖത്തറിൽ വിജയകരമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img