NEWS
ദീർഘകാല സേവനത്തിന് അംഗീകാരം: അലീ അൽ ഖയ്യാരിന് ഖത്തർ അമീറിന്റെ ബഹുമതി
11/11/2025 01:01 PM IST
nila

ദോഹ: രാജ്യത്തിന് നൽകിയ സേവനങ്ങൾക്കും സമർപ്പണത്തിനുമുള്ള അംഗീകാരമായി അലീ ബിൻ സഈദ് അൽ ഖുമൈത് അൽ ഖയ്യാരിന്
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, “ഹമദ് ബിൻ ഖലീഫ സാഷ്” (Hamad bin Khalifa Sash) ബഹുമതിപട്ടം സമ്മാനിച്ചു.
അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിലാണ് ബഹുമതി സമ്മാനിച്ചത്.
ദീർഘകാല സേവനത്തിന്‍റെ അംഗീകാരമായി നൽകിയ ബഹുമതിയിൽ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചുകൊണ്ട് അൽ ഖയ്യാരിൻ അമീറിനോടുള്ള കടപ്പാടും കൃതജ്ഞതയും അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











