10:17am 05 October 2026
NEWS
മികവിന്റെ നേട്ടങ്ങൾക്ക് അംഗീകാരം; ഡോം ഖത്തർ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
03/10/2026  07:41 PM IST
nila
മികവിന്റെ നേട്ടങ്ങൾക്ക് അംഗീകാരം; ഡോം ഖത്തർ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

 

ദോഹ: മലപ്പുറം ജില്ലക്കാരായ ഖത്തർ പ്രവാസികളുടെ വിവിധ മേഖലകളിലെ മികവുറ്റ പ്രവർത്തനങ്ങൾക്കും നേട്ടങ്ങൾക്കും അംഗീകാരമായി ഡയസ്പോറ ഓഫ് മലപ്പുറം ഏർപ്പെടുത്തിയ ഡോം ഖത്തർ എക്സലൻസ് അവാർഡുകൾ മൽഹാർ സീസൺ 3 യുടെ വേദിയിൽ വിതരണം ചെയ്തു.

കല, സാമൂഹിക പ്രവർത്തനം, വിദ്യാഭ്യാസം, കായികം എന്നീ നാല് മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരങ്ങൾ നൽകിയത്. സാമൂഹിക പ്രവർത്തനത്തിന് ഡോ. അബ്ദുൽ റൗഫ് കൊണ്ടോട്ടി, വിദ്യാഭ്യാസത്തിന് ഡോ. അമാനുള്ള വടക്കാങ്ങര, കലാരംഗത്തിന് അബ്ദുൽ കരീം (കരീം ഗ്രാഫി), കായികരംഗത്തിന് ജസാ മറിയം എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിലും സാമൂഹിക സേവന രംഗത്തും സജീവമായ ഡോ. അബ്ദുൽ റൗഫ് കൊണ്ടോട്ടി നിരവധി പ്രവാസികൾക്ക് നിയമ, സാമ്പത്തിക, സാമൂഹിക അവകാശങ്ങൾ ലഭ്യമാക്കുന്നതിനായി പ്രവർത്തിച്ചുവരുന്നു.

ഡോ. അമാനുള്ള വടക്കാങ്ങര വിദ്യാഭ്യാസ രംഗത്തെ ദീർഘകാല സേവനത്തിനും സംഭാവനകൾക്കുമാണ് പുരസ്കാരം നേടിയത്. ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ അറബിക് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മേധാവിയായി ഒരു പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച അദ്ദേഹം നൂറിലധികം പുസ്തകങ്ങളുടെ രചയിതാവാണ്.
അബ്ദുൽ കരീം (കരീം ഗ്രാഫി) ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സമകാലിക അറബി കാലിഗ്രാഫിറ്റി കലാകാരനാണ്. ഫിഫ വേൾഡ് കപ്പ്‌ ഖത്തർ 2022, എഎഫ്സി ഏഷ്യൻ കപ്പ്‌ 2023, ദുബായ് വേൾഡ് കപ്പ്‌ 2024 തുടങ്ങിയ അന്താരാഷ്ട്ര വേദികളിലും അബ്ദുൽ കരീം കയ്യൊപ് ചാർത്തിയിട്ടുണ്ട്. കലാരംഗത്തെ സംഭാവനകൾക്ക് ദുബായ് ഗോൾഡൻ വിസയും ലഭിച്ചിട്ടുണ്ട്.

കായികരംഗത്ത് ജസാ മറിയം ഖത്തർ ദേശീയ വനിതാ ക്രിക്കറ്റ് ടീമിനെയും വനിതാ U-19 ടീമിനെയും പ്രതിനിധീകരിച്ച് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. 2026ലെ വിവിധ ടൂർണമെന്റുകളിലായി ഒമ്പത് വിക്കറ്റുകൾ നേടി. 

മലപ്പുറം പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളിലെ മികവിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ എക്സലൻസ് അവാർഡുകൾ മൽഹാർ സീസൺ ത്രീയിലെ ശ്രദ്ധേയമായ ചടങ്ങായി. എ.പി. മണികണ്ഠൻ, ഖാലിദ് ഫഖ്രു, ഉസ്മാൻ കല്ലൻ, ഷാനവാസ് ബാവ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിച്ചു.
പ്രസിഡന്റ് ഉസ്മാൻ കല്ലൻ, ജനറൽ സെക്രട്ടറി സിദ്ധീഖ് വാഴക്കാട്, ട്രഷറർ സൗമ്യപ്രദീപ്,  ചീഫ് അഡ്വൈസർ വി സി മഷ്ഹൂദ്,  വൈസ് പ്രസിഡന്റ്മരായ സി കെ അബ്ദുൽ അസീസ്,  രതീഷ് കക്കോവ്,  പിസി നൗഫൽ കട്ടുപ്പാറ,  അബ്ദുൽ റഷീദ് പി പി, ഡോ ഷഫീക് താപ്പി മമ്പാട്, സെക്രട്ടറിമാരായ സുരേഷ് ബാബു പണിക്കർ, അഭിചുങ്കത്തറ, ഷംല ജാഫർ, എന്നിവർ ചടങ്ങിൽ സംഭന്ധിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img