12:57pm 12 November 2026
NEWS
ഖത്തറിൽ ഒരാഴ്ചത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 463 മില്യൺ റിയാൽ കടന്നു
26/12/2025  10:39 AM IST
nila
ഖത്തറിൽ ഒരാഴ്ചത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 463 മില്യൺ റിയാൽ കടന്നു

ദോഹ:ഖത്തറിൽ റിയൽ എസ്റ്റേറ്റ് വിപണിയിൽ സജീവത തുടരുന്നു. നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിൽ ഡിസംബർ 14 മുതൽ 18 വരെ രജിസ്റ്റർ ചെയ്ത റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം 354.25 മില്യൺ ഖത്തർ റിയാൽ ആയി. അതേ കാലയളവിൽ റെസിഡൻഷ്യൽ യൂണിറ്റ് വിൽപ്പന കരാറുകളുടെ മൂല്യം 108.76 മില്യൺ റിയാൽ ആണെന്ന് വകുപ്പിന്റെ ആഴ്ചപ്പതിപ്പിൽ വ്യക്തമാക്കി.
ഈ കാലയളവിൽ ഒഴിഞ്ഞ ഭൂമി, വീടുകൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ, ഹൗസിംഗ് കോംപ്ലക്‌സുകൾ, വാണിജ്യ കടകൾ, വാണിജ്യ കെട്ടിടങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങൾ, റെസിഡൻഷ്യൽ യൂണിറ്റുകൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ സ്വത്തുക്കളാണ് ഇടപാടുകൾക്ക് വിധേയമായത്.
അൽ റയ്യാൻ, ദോഹ, അൽ വക്ര, ഉംം സലാൽ, അൽ ദയ്യൻ, അൽ ഖോർ, അൽ തഖിറ, അൽ ഷമാൽ എന്നീ മുനിസിപ്പാലിറ്റികളിലാണ് വിൽപ്പന കൂടുതലായി നടന്നത്. കൂടാതെ ദി പെർൾ ഐലൻഡ്, അൽ ഖറൈജ്, ലുസൈൽ 69, അൽ വുകൈർ, ഘാർ തുവൈലിബ്, അൽ മശാഫ്, അൽ ഘറാഫ തുടങ്ങിയ പ്രദേശങ്ങളിലും ഗണ്യമായ ഇടപാടുകൾ രേഖപ്പെടുത്തി.
അതേസമയം, ഡിസംബർ 7 മുതൽ 11 വരെ ഉള്ള മുൻകാലയളവിൽ രജിസ്റ്റർ ചെയ്ത റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം 488 മില്യൺ റിയാലിൽ അധികം ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img