NEWS
കൊല്ലകടവ് ഗവ മുഹമ്മദൻസ് ഹൈസ്കൂളിൽ വായന മാസാചരണത്തിന്റെ സമാപനം
15/07/2026 08:45 PM IST

കൊല്ലകടവ് ഗവ മുഹമ്മദൻസ് ഹൈസ്കൂളിൽ വായന മാസാചരണത്തിന്റെ സമാപനം കുറിച്ച് പാടാം പറയാം എന്ന പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ കലാസാഹിത്യ അഭിരുചി ലക്ഷ്യമാക്കിയുള്ള സാംസ്‌കാരിക കൂട്ടായ്മ എഴുത്തുകാരിയും പ്രഭാഷകയുമായ കെ എൻ ഉമാറാണി ഉദ്ഘാടനം ചെയ്തു. കഥ, കവിത, പുസ്തക വായന, നാട്ടറിവുകൾ എന്നിവയുടെ സാമന്വയമായിരുന്നു പ്രസ്തുത പരിപാടി. പ്രധാന അദ്ധ്യാപകൻ പ്രസാദ് പി സി ആദ്ധ്യക്ഷ്യത വഹിച്ച യോഗത്തിൽ അധ്യാപകരായ രഘുദാസ് കെ വി, ജസ്റ്റിൻ ജെയിംസ്, എന്നിവർ സംസാരിച്ചു. ക്ലാസുകൾ നയിച്ച
കെ എൻ ഉമറാണിയെ സീനിയർ അധ്യാപിക ജൂബി കൃഷ്ണ പൊന്നാട അണിയിച്ച് ആദരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











