
ചെങ്ങന്നൂർ: അരീക്കര 75-ാം നമ്പർ എസ് എൻ ഡി പി ശാഖായോഗത്തിൻ്റെ ആഭിമുഖ്യത്തിൽ പുനഃപ്രതിഷ്ഠയും രണ്ടാമത് ശ്രീനാരായണ കൺവെൻഷനും ഡിസംബർ ഒന്ന് വരെ നടക്കും.
ശനിയാഴ്ച രാവിലെ 10.30 ന് കൺവൻഷൻ ഉദ്ഘാടനം സുരേഷ് പരമേശ്വരൻ (യൂണിയൻ അഡ്മിനിസ്ട്രേറ്റർ ) നിർവ്വഹിച്ചു. തുടർന്ന്
പ്രഭാഷണം -വിഷയം :ശ്രീ നാരായണ ദർശനവും ശീവിത ശൈലിയും.
അധ്യക്ഷൻ ശാഖാ പ്രസിഡൻറ് രവികുട്ടപ്പൻ .
30-ന് രാവിലെ 11-ന് പ്രഭാഷണം ,ബിപിൻഷാ , വിഷയം :ശ്രീ നാരായണ പരമഹംസദേവൻ ,
വൈകിട്ട് 6-ന് ബ്രഹ്മകലശപൂജ.
ഡിസംബർ ഒന്നിന് - പുന:പ്രതിഷ്ഠാദിനം
പുലർച്ചെ 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം .രാവിലെ 9.50 നും 10.40നും മധ്യേ പുന:പ്രതിഷ്ഠ ചടങ്ങ് .രാവിലെ 11ന് പ്രഭാഷണം ,ബിജു പുളിക്കലേടത്ത് .വിഷയം ആധുനീക സംസ്ക്കാരത്തിൻ്റെ ജനയിതാവ്. വൈകിട്ട് 4- മുതൽ -നിർമ്മല ടീച്ചർ പാലയുടെ നേതൃത്വത്തിൽ വിളക്ക് പൂജ ,സർവ്വൈശ്വര്യപൂജ ,7 മുതൽ ദീപാരാധന ദീപക്കാഴ്ച്ച ,
തുടർന്ന് വിവിധ കലാപരിപാടികൾ











