
തമിഴ് സിനിമയിലെ മുൻനിര നടനാണ് രവി മോഹൻ എന്ന 'ജയം' രവി. 'ജയം' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം തുടക്കം മുതൽ വ്യത്യസ്തമായ കഥകളിലാണ് അഭിനയിച്ചിരിക്കുന്നത്. 'ബ്രദർ', 'കാതലിക്ക നേരമില്ലൈ' എന്നിവയാണ് രവി മോഹൻ അഭിനയിച്ച് ഈയിടെ റിലീസായ . ചിത്രങ്ങൾ. എന്നാൽ ഈ ചിത്രങ്ങൾ പരാജയമായിരുന്നു. അതിന് ശേഷം 'കരാട്ടെ ബാബു', 'ജീനി' എന്നീ ചിത്രങ്ങളിൽ നായകനായും, സുധ കൊങ്കര, ശിവകാർത്തികേയൻ കോമ്പിനേഷനിൽ ഒരുങ്ങുന്ന 'പരാശക്തി' എന്ന ചിത്രത്തിൽ വില്ലനായും അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് രവിമോഹൻ ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി വരുന്നു എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. തമിഴ് സിനിമയിൽ ഇപ്പോൾ വളരെ തിരക്കുള്ള ഹാസ്യ നടനായ യോഗി ബാബുവിനെ നായകനാക്കിയാണത്രെ രവി മോഹൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത്. നേരത്തെ രവി മോഹനും, യോഗി ബാബുവും ഒന്നിച്ചഭിനയിച്ച ചിത്രമാണ് 'കോമാളി'. പ്രതീപ് രംഗനാഥൻ സംവിധാനം ചെയ്ത ഈ ചിത്രം സൂപ്പർഹിറ്റായിരുന്നു. തൻ്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചുള്ള ഒരു ഹ്യൂമർ ഫാമിലി എൻ്റർടെയ്‌നറായാണത്രെ രവിമോഹൻ ഈ ചിത്രം ഒരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ
Photo Courtesy - Google