12:40pm 12 August 2026
NEWS
രാമായണ ദിനാചരണവും രാമായണ സമീക്ഷയും നടത്തി
12/08/2026  09:31 AM IST
NILA
രാമായണ ദിനാചരണവും  രാമായണ സമീക്ഷയും നടത്തി

ചെങ്ങന്നൂർ: വന്മഴി എൻ.എസ്.എസ്. കരയോഗത്തിലെ  ശിവശക്തി എൻ. എസ്. എസ്. മാതൃസമിതി അദ്ധ്യാത്മിക പഠനകേന്ദ്രത്തിൻ്റെ  ആഭിമുഖ്യത്തിൽ രാമായണ ദിനാചരണവും  രാമായണ സമീക്ഷയും നടത്തി. വന്മഴി എൻ.എസ്.എസ്. കരയോഗം ഹാളിൽ ചേർന്ന പരിപാടിയിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. ആദികാവ്യമായ രാമായണത്തിന്റെ അന്തരാർത്ഥങ്ങളിലേക്ക് ഒരു കൂട്ടായ തീർത്ഥയാത്ര എന്ന വിഷയത്തിൽ അമൃതരാജ് (ചീഫ് എഡിറ്റർ, കുരുക്ഷേത്ര പ്രകാശൻ) പ്രഭാഷണം നടത്തി. ജ്യോതിലക്ഷ്‌മി കണ്ണങ്കര അദ്ധ്യക്ഷയായി, കൃഷ്ണകുമാർ കൃഷ്ണവേണി,നിഷ മഹേഷ് വെളിയത്ത്,വിനീതാ റ്റി.സി.ഇന്ദീവരം, സുജാ ലിജു ഹിമം, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.തുടർന്ന് അമൃതവർഷണി ഭജൻസ്, തിരുവൻവണ്ടൂർ അവതരിപ്പിച്ച  നാമജപതരംഗിണിയും നടന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img