06:50am 10 November 2026
NEWS
പാസഞ്ചർ ട്രെയിൻ നിരക്ക് വർധനയ്ക്കൊരുങ്ങി റെയിൽവെ.
24/06/2025  11:30 PM IST
സണ്ണി ലുക്കോസ്
പാസഞ്ചർ ട്രെയിൻ നിരക്ക് വർധനയ്ക്കൊരുങ്ങി റെയിൽവെ.

ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ് വരുത്തുമെന്ന് റെയിൽവെ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ ദിനപത്രം  റിപ്പോർട്ട് ചെയ്‌തു. ജൂലൈ ഒന്ന് മുതൽ നിരക്ക് വർധനവ് പ്രാബല്യത്തിൽ വരും. നോൺ എസി മെയിൽ, എക്‌സ് പ്രസ്സ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരുപൈസ നിരക്കിലും, എസി ടിക്കറ്റുകളിൽ രണ്ട് പൈസ നിരക്കിൽ വർധനവ് വരുത്താനുമാണ് നീക്കം. സബർബൻ ട്രെയിനുകൾക്കും 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. 500 കിലോമീറ്ററിന് മുകളിൽവരുന്ന സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയിൽ വർധനവുണ്ടാകും. പ്രതിമാസ സീസൺ ടിക്കറ്റിൽ വർധനവുണ്ടാകില്ല. ജൂലൈ ഒന്നുമുതൽ തത്കാൽ ടിക്കറ്റുകൾക്ക് ആധാർ ഒടിപി നിർബന്ധമാക്കി റെയിൽവെ അടുത്തിടെ ഉത്തരവിറക്കിയിരുന്നു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img