02:30am 12 November 2026
NEWS
പീഡനക്കേസ്: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ; കോടതി ഉത്തരവ് 11 മണിക്ക്
03/12/2025  03:45 PM IST
സുരേഷ് വണ്ടന്നൂർ
പീഡനക്കേസ്: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ; കോടതി ഉത്തരവ് 11 മണിക്ക്

തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ പാലക്കാട് എം.എൽ.എയും മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് കോടതി നാളെ വിധി പറയും. പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ജഡ്ജ് നസീറ നാളെ രാവിലെ 11 മണിയോടെയായിരിക്കും ഉത്തരവ് പുറപ്പെടുവിക്കുക.
​വാദം ഒന്നേമുക്കാൽ മണിക്കൂർ .
​രാഹുലിന്റെ അഭിഭാഷകൻ ശാസ്തമംഗലം അജിത്ത് 1 മണിക്കൂറും 45 മിനിറ്റാണ് വാദത്തിനായി എടുത്തത്.
​പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. ഗർഭചിത്രത്തിന് മതിയായ തെളിവുകൾ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
​എന്നാൽ, പരസ്പര സമ്മതത്തോടുകൂടിയുള്ള ബന്ധമായിരുന്നു ഇതെന്നാണ് പ്രതിഭാഗം വാദിച്ചത്.
​പെൻഡ്രൈവുകളും രേഖകളും: രാഹുൽ മാങ്കൂട്ടത്തിൽ സീൽഡ് കവറിൽ ചില പെൻഡ്രൈവുകളും മറ്റ് രേഖകളും കോടതിയിൽ ഹാജരാക്കി.
​എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് കോടതി വിധി പറയാനായി മാറ്റിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img