07:56pm 05 November 2026
NEWS
18 വർഷത്തിന് ശേഷം രാഹുവിന്റെ രാശിമാറ്റം; മൂന്ന് രാശിജാതർക്ക് ഭാഗ്യം തെളിയും
05/11/2026  12:15 PM IST
nila
18 വർഷത്തിന് ശേഷം രാഹുവിന്റെ രാശിമാറ്റം; മൂന്ന് രാശിജാതർക്ക് ഭാഗ്യം തെളിയും

ജ്യോതിഷത്തിൽ ഏറെ പ്രാധാന്യത്തോടെ കാണുന്ന ഗ്രഹസംക്രമണങ്ങളിലൊന്നാണ് രാഹുവിന്റേത്. രാഹുവിന്റെ സ്ഥാനമാറ്റം വ്യക്തികളുടെ ജീവിതത്തിൽ പലവിധ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വേദജ്യോതിഷത്തിലെ വിശ്വാസം. ഡിസംബർ 5ന് രാഹു കുംഭം വിട്ട് ശനിയുടെ അധീനതയിലുള്ള മകരം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഏകദേശം 18 വർഷത്തിന് ശേഷമാണ് രാഹുവിന്റെ ഈ രാശിമാറ്റം സംഭവിക്കുന്നത്.

പഞ്ചാംഗം പ്രകാരം ഡിസംബർ 5ന് രാത്രി 10.33നാണ് രാഹു മകരം രാശിയിൽ പ്രവേശിക്കുന്നത്. ജ്യോതിഷമനുസരിച്ച് രാഹു എപ്പോഴും വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഈ സംക്രമണം 12 രാശികളിലും വ്യത്യസ്തമായ സ്വാധീനം ചെലുത്തുമെന്നാണ് ജ്യോതിഷികളുടെ വിലയിരുത്തൽ. എന്നാൽ മൂന്ന് രാശികളിൽ ജനിച്ചവർക്ക് ഈ കാലയളവ് പ്രത്യേക നേട്ടങ്ങൾ സമ്മാനിക്കുമെന്നാണ് പ്രവചനം. തൊഴിൽ, സാമ്പത്തികം, ബിസിനസ്, കുടുംബജീവിതം തുടങ്ങിയ മേഖലകളിൽ ഇവർക്ക് അനുകൂല മാറ്റങ്ങളുണ്ടാകാം.

മേടം: മേടം രാശിക്കാർക്ക് രാഹുവിന്റെ സംക്രമണം തൊഴിൽരംഗത്ത് പുതിയ വഴികൾ തുറന്നേക്കും. ജോലിയിൽ ഉയർച്ച ആഗ്രഹിക്കുന്നവർക്ക് സ്ഥാനക്കയറ്റത്തിനും കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനും അവസരമുണ്ടാകാം. ദീർഘകാലമായി ജോലി മാറ്റത്തിനായി ശ്രമിക്കുന്നവർക്ക് പ്രതീക്ഷിച്ച അവസരം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

ബിസിനസ് രംഗത്തുള്ളവർക്കും അനുകൂലമായ സാഹചര്യങ്ങൾ രൂപപ്പെടാം. പുതിയ കരാറുകളും സംരംഭങ്ങളും സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കിയേക്കും. വരുമാനത്തിൽ വർധനവുണ്ടാകുന്നതിനൊപ്പം സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്താനും സാധിച്ചേക്കും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനുള്ള അവസരങ്ങളും തെളിയും.

ധനു: ധനു രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. നിലവിലുള്ള വരുമാനത്തിന് പുറമേ പുതിയ സ്രോതസുകൾ കണ്ടെത്താൻ സാധിച്ചേക്കും. വിവിധ മാർഗങ്ങളിലൂടെ പണം കൈയിലെത്താനുള്ള സാഹചര്യങ്ങളുണ്ടാകാമെന്നാണ് ജ്യോതിഷഫലം.

ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ കാലയളവ് സഹായകരമായേക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് മികച്ച സാമ്പത്തിക നേട്ടം ലഭിക്കാനും സാധ്യതയുണ്ട്. പലിശയടക്കമുള്ള വരുമാനം ലഭിക്കുന്നത് സാമ്പത്തിക നില കൂടുതൽ മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം.

കുംഭം: കുംഭം രാശിക്കാർക്കും രാഹുവിന്റെ മകരം രാശിയിലേക്കുള്ള മാറ്റം അനുകൂല ഫലങ്ങൾ നൽകുമെന്നാണ് പ്രവചനം. പുതിയ കാര്യങ്ങൾ ആരംഭിക്കാനും വിദേശബന്ധങ്ങളിലൂടെ നേട്ടങ്ങൾ കൈവരിക്കാനും അവസരങ്ങളുണ്ടാകാം. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട ജോലിയിലോ ബിസിനസിലോ പ്രവർത്തിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന വാർത്തകൾ ലഭിച്ചേക്കും.

വിവാഹത്തിനായി കാത്തിരിക്കുന്നവർക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താൻ സാധിക്കുമെന്നാണ് ജ്യോതിഷസൂചന. ദാമ്പത്യജീവിതത്തിൽ സന്തോഷവും കുടുംബത്തിൽ സമാധാനവും ഉണ്ടാകാം. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ ആരോഗ്യകാര്യങ്ങളിലും ആശ്വാസകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.