11:31am 11 November 2026
NEWS
റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹസൈന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
27/09/2025  02:25 PM IST
nila
റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹസൈന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

 

ദോഹ. റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹസൈന് ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. റേഡിയോ മലയാളം 98.6 എഫ്.എം. സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്‍ നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്. 
ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടറുമായ ജെബി കെ ജോണ്‍, വിജയമന്ത്രത്തിന് ശബ്ദം നല്‍കുന്ന റാഫി പാറക്കാട്ടില്‍,  മാപ്പിള കല അക്കാദമി ചെയര്‍മാന്‍  മുഹ് സിന്‍ തളിക്കുളം ആര്‍.ജെ.ജിബിന്‍  എന്നിവര്‍ സംബന്ധിച്ചു. 

വിജയമന്ത്രങ്ങള്‍ യാത്രയില്‍ റേഡിയോ മലയാളത്തിന്റെ പിന്തുണയും പങ്കാളിത്തവും നന്ദിയോടെ മാത്രമേ ഓര്‍ക്കാനാവുകയുള്ളൂവെന്ന് ഗ്രന്ഥകാരന്‍ പറഞ്ഞു. 
സമൂഹത്തിലെ വിവിധ വിഭാഗമാളുകളെ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന വിജയമന്ത്രങ്ങള്‍ പരമ്പരയുമായി സഹകരിക്കുന്നതില്‍ റേഡിയോക്ക് അഭിമാനമുണ്ടെന്ന് പുസ്തകം സ്വീകരിച്ച് സംസാരിക്കവേ അന്‍വര്‍ ഹുസൈന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img