10:24am 12 November 2026
NEWS

റേഡിയോ മലയാളം ‘ലോക മാതൃദിനം’ ആഘോഷിച്ചു

12/05/2026  03:49 PM IST
NILA
 റേഡിയോ മലയാളം ‘ലോക മാതൃദിനം’ ആഘോഷിച്ചു

 

ദോഹ: ലോക മാതൃദിനത്തോടനുബന്ധിച്ച് മെയ് 10ന് റേഡിയോ മലയാളം 98.6 എഫ് എം ഒരുക്കിയ സവിശേഷമായ മാതൃദിനാഘോഷം ശ്രദ്ധേയമായി. ചടങ്ങിൽ, ഖത്തറിൽ സന്ദർശനത്തിന് വന്നിട്ടുള്ള അമ്മമാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 പേരെ ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ച് മക്കൾ അയച്ച ഒരു മിനിറ്റിൽ കൂടാത്ത ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്  അമ്മമാരെ തെരഞ്ഞെടുത്തത്.

മലബാർ സ്റ്റോറീസ് റസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ ആമുഖഭാഷണം നിർവഹിച്ചു. മാതൃത്വത്തിന്റെ മഹത്വവും മക്കളുടെ ഉത്തരവാദിത്തബോധവും തലമുറകളിലേക്ക് പ്രസരിപ്പിക്കുവാനാണ് ഇത്തരം പരിപാടികൾ വഴി റേഡിയോ മലയാളം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നൗഫൽ (ഡി ജി എം സെയിൽസ് - റേഡിയോ മലയാളം), ഫൈസൽ, മുഹമ്മദ് അലി (മലബാർ സ്റ്റോറീസ്), ഉസാമ (ബ്രാഡ്മ ഫുഡ്‌സ്), സയീദ്, സബിൻ ജോസഫ് (റാഫ് ഹെൽത് ഗ്രൂപ്പ്), മഅ്റൂഫ് (റോസ് ഡ ഡിസേർട്ട്), ഷമീർ (ബ്രൈറ്റ് മെഡിക്കൽസ്), ഷാഫി (റിഹാബ് മീഡിയ) തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. റേഡിയോ മലയാളം അവതാരകരായ രതീഷ്, സൂരജ്, ഷിഫിൻ, ജിബിൻ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. റിയാസ് കരിയാട് ഗാനാലാപനം നടത്തി. ഷൽസാർ റിസ (സീനിയർ സെയിൽസ് കൺസൾട്ടൻസ് റേഡിയോ മലയാളം) ഏകോപനം നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img