NEWS
ക്യൂപാക്കിന്റെ നാലാമത്തെ ഷോറൂം വക്ര സൂക്കിന് സമീപം പ്രവർത്തനമാരംഭിച്ചു
25/10/2026 07:28 PM IST
nila

ദോഹ: ഫുഡ് പാക്കേജിങ്, ഡിസ്പോസബിൾ ഉൽപ്പന്നങ്ങൾ, ശുചിത്വ സാമഗ്രികൾ എന്നിവയുടെ വിപുലമായ ശേഖരവുമായി ക്യൂപാക്കിന്റെ (Q PAC) ഖത്തറിലെ നാലാമത്തെ ഷോറൂം വക്ര സൂക്കിന് സമീപം പ്രവർത്തനമാരംഭിച്ചു.
പേപ്പർ കപ്പുകൾ, ഫുഡ് കണ്ടെയ്‌നറുകൾ, അലുമിനിയം ഫോയിൽ, ക്ലിങ് ഫിലിം, ബേക്കിങ് പേപ്പർ, പേപ്പർ ബാഗുകൾ, ടിഷ്യൂ, ഗാർബേജ് ബാഗുകൾ, ഗ്ലൗസുകൾ, ക്ലീനിങ് ഉൽപ്പന്നങ്ങൾ എന്നിവ ഷോറൂമിൽ ലഭ്യമാണ്. പരിസ്ഥിതി സൗഹൃദ ഫുഡ് പാക്കേജിങ് ഉൽപ്പന്നങ്ങളും ശേഖരത്തിലുണ്ട്.
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കഫേകൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നിവയ്ക്കും വീടുകളിലെ ദൈനംദിന ആവശ്യങ്ങൾക്കും അനുയോജ്യമായ ഉൽപ്പന്നങ്ങൾ ഒരിടത്ത് ലഭ്യമാക്കുകയാണ് ക്യൂപാക്ക്. പുതിയ ഷോറൂമിലൂടെ വക്രയിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് ക്യൂപാക്കിന്റെ ഉൽപ്പന്നങ്ങൾ കൂടുതൽ സൗകര്യപ്രദമായി സ്വന്തമാക്കാം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










