03:49am 08 November 2026
NEWS
ക്യു.കെ.ഐ.സി റമദാൻ മത്സരങ്ങൾ; വിജയികളെ പ്രഖ്യാപിച്ചു
08/04/2025  10:09 AM IST
nila
ക്യു.കെ.ഐ.സി റമദാൻ മത്സരങ്ങൾ;  വിജയികളെ പ്രഖ്യാപിച്ചു

 

ഖത്തർ കേരള ഇസ്‌ലാഹി സെൻ്റർ റമദാനിൻ്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ക്യു. എച്ച്. എൽ. എസ് വിങ് സംഘടിപ്പിച്ച റമദാൻ ക്വിസിൽ നജ്ഫ നൗഷാദ് ഒന്നാം സ്ഥാനവും,ഹിന ആഷിഫ് , മുഹമ്മദ് ശരീഫ് എൻ.കെ എന്നിവർ രണ്ടാം സ്ഥാനവും, നജ്മുദ്ധീൻ കെ. ടി മൂന്നാം സ്ഥാനവും നേടി. പരിശുദ്ധ റമദാൻ മാസത്തിൽ ഇരുപത് ദിവസങ്ങളിലായി പീസ് റേഡിയോ പ്രോഗാമുകളും ക്യു കെ ഐ സി ക്യു -ടോക് റമദാൻ മൊഴികളും അടിസ്ഥാനമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്.

എഡ്യുക്കേഷൻ വിങിനു കീഴിൽ അൽമനാർ മദ്റസ വിദ്യാർത്ഥികൾക്കായി നടത്തിയ 'തൻസീൽ' റമദാൻ ക്വിസിൽ സീനിയർ വിഭാഗത്തിൽ മുഹമ്മദ് ഇഹാൻ (എട്ടാം ക്ലാസ്) ഒന്നാം സ്ഥാനവും,ഫാത്ത്വിമത്തു സുഹറ (ഏഴാം ക്ലാസ്) രണ്ടാം സ്ഥാനവും, ഹിന ആഷിഫ് (എട്ടാം ക്ലാസ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ജൂനിയർ വിഭാഗത്തിൽ ഇഹാൻ അബ്ദുൽ വഹാബ്, മുഹമ്മദ് സഈം ( ഇരുവരും അഞ്ചാം ക്ലാസ്), ത്വൽഹ അബ്ദുല്ലത്തീഫ് (നാലാം ക്ലാസ്) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി.

വിജയികളെ ക്യു.കെ.ഐ.സി പ്രസിഡൻ്റ് കെ.ടി. ഫൈസൽ സലഫി, ജന.സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി, അൽമനാർ മദ്റസ വൈസ്. പ്രിൻസിപ്പാൾ സ്വലാഹുദ്ധീൻ സ്വലാഹി, ക്യു.എച്ച്.എൽ. എസ് കൺവീനർ മുഹമ്മദ് അബ്ദുൽ അസീസ്, എഡ്യുക്കേഷൻ വിങ് കൺവീനർ ശബീറലി അത്തോളി എന്നിവർ അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img