03:13pm 12 November 2026
NEWS
ഖത്തർ ഫുട്ബോളിന് കരുത്തേകി QIIB–അൽഗറാഫ കരാർ
08/01/2026  01:06 PM IST
nila
ഖത്തർ ഫുട്ബോളിന് കരുത്തേകി QIIB–അൽഗറാഫ കരാർ

ദോഹ: ഖത്തറിലെ കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തർ ഇസ്ലാമിക് ഇൻഷുറൻസ് ബാങ്ക് (QIIB) അൽഘറാഫ സ്‌പോർട്സ് ക്ലബ്ബുമായി സ്പോൺസർഷിപ്പ് കരാർ ഒപ്പുവച്ചു. 2025–26, 2026–27 ഫുട്ബോൾ സീസണുകളിലേക്കാണ് കരാർ.QIIB ചെയർമാൻ ഷെയ്ഖ് ഡോ. ഖാലിദ് ബിൻ താനി ബിൻ അബ്ദുള്ള അൽ താനിയും, അൽഘറാഫ ക്ലബ് പ്രസിഡന്റ് ഷെയ്ഖ് ജാസിം ബിൻ തമർ അൽ താനിയും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്. ഖത്തർ കായിക രംഗത്തിന്റെ വളർച്ചയ്ക്കും ദേശീയ ക്ലബ്ബുകളുടെ മുന്നേറ്റത്തിനും ബാങ്കിന്റെ ദീർഘകാല പ്രതിബദ്ധതയാണ് ഈ പങ്കാളിത്തം വ്യക്തമാക്കുന്നത്.ക്ലബ്ബിന്റെ വിവിധ കായിക–മീഡിയ പ്രവർത്തനങ്ങൾക്കും പ്രൊഫഷണൽ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനുമാണ് സ്പോൺസർഷിപ്പ് ലക്ഷ്യമിടുന്നത്. ഖത്തറിനെ ലോകോത്തര കായിക കേന്ദ്രമാക്കി മാറ്റാനുള്ള ദേശീയ ദർശനത്തോടൊപ്പം ചുവടുവെയ്ക്കുന്ന പങ്കാളിത്തമായാണ് ഈ കരാറിനെ വിലയിരുത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img