03:53pm 11 November 2026
NEWS
QGET ‘ഗ്രോ യുവർ ഗ്രീൻ ഫുഡ് - സീസൺ 3’
19/10/2025  03:25 PM IST
nila
QGET ‘ഗ്രോ യുവർ ഗ്രീൻ ഫുഡ് - സീസൺ 3’

 

ദോഹ: തൃശൂർ ഗവൺമെൻറ് എഞ്ചിനിയറിംഗ് കോളേജിന്റെ ഖത്തറിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ QGET (Qatar Government Engineering College Thrissur Alumni Association) ആരംഭിച്ച ഹരിത സംരംഭമായ ‘ഗ്രോ യുവർ ഗ്രീൻ ഫുഡ് (GYGF)’ പദ്ധതിയുടെ മൂന്നാം സീസണായ കമ്മ്യൂണൽ ഫാർമിംഗ് പ്രവർത്തനങ്ങൾക്ക് ഖത്തറിൽ തുടക്കമായി.
സുസ്ഥിര കൃഷിയിലൂടെ സമൂഹബന്ധം ശക്തിപ്പെടുത്താൻ പൂർവ്വ വിദ്യാർത്ഥികളുടെ ഹരിതസംരംഭത്തിന്റെ മൂന്നാം സീസണിന്റെ പ്രവർത്തനങ്ങൾക്ക്
 ഒക്ടോബർ 17-നാണ്  തുടക്കം കുറിച്ചത്. കൃഷി ചെയ്യാനുള്ള താല്പര്യമുണ്ടായിട്ടും സ്ഥലപരിമിതി മൂലം അത് നടപ്പാക്കാനാവാത്തവർക്ക് വേണ്ടി ഒരു പൊതുവായ കാർഷികതോട്ടം ഒരുക്കി അവിടെ ജൈവകൃഷി ചെയ്യുന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
QGET അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഒരുമിച്ച് കൃഷിയിലൂടെ സൗഹൃദവും സഹകരണവും വളർത്താനുള്ള അവസരമാണ് ഈ സംരംഭം സൃഷ്ടിക്കുന്നത്.  എം.ഇ.എസ് സ്കൂളിലാണ് കൃഷിയിടം ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ കുട്ടികളായ ഇൽഹാം, ജുവാൻ, ഇഹ്സാൻ, ഇമാൻ, നിവേദ്യ എന്നിവർ മുതിർന്ന അംഗങ്ങളായ ജോൺ ഇ.ജെ, നന്ദനൻ, ഹസീബ്, പ്രദോഷ് എന്നിവരിൽ നിന്ന് തൈകൾ ഏറ്റുവാങ്ങി  ഉദ്ഘാടനം ചെയ്തു.
GYGF എക്സിക്യുട്ടീവ് മെമ്പർ പ്രിയ ജോൺസൻ ഉദ്ഘാടന പ്രവർത്തനങ്ങളുടെ മേൽനോട്ടം നിർവഹിച്ചു. ജസ്മിൻ ജോൺ, പ്രീത നന്ദനൻ, ലൗബിൻ, ഹാരിസ്, റോബിൻ ജോസ്, ഇർഷാദ് ഷാഫി, ഫാത്തിമ റംസീന, സലിം എന്നിവർ ഉൾപ്പെടെ അംഗങ്ങളുടെ മാർഗനിർദ്ദേശപ്രകാരം 150-ലധികം വിവിധ വിളകളുടെ തൈകൾ ഈ ഈ സീസണിലേക്കായി നട്ടു.
QGET അംഗങ്ങളും GYGF പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img