
ദോഹ: ലോക അധ്യാപക ദിനത്തിൽ മികച്ച സേവനം കാഴ്ചവച്ച അധ്യാപകരെ
ഖത്തർ പ്രധാനമന്ത്രി ആദരിച്ചു. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
അൽ ഖതീഫിയയിലെ മന്ത്രാലയ ആസ്ഥാനത്ത് സംഘടി പ്പിച്ച ചടങ്ങിൽ
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽതാനി രാഷ്ട്രത്തിന്റെ ബഹുമതി പത്രം കൈമാറികൊണ്ട്
അധ്യാപക സേവനത്തിനും സമർപ്പണത്തിനും പ്രശംസനീയമായ സംഭാവനകൾ നൽകിയ അധ്യാപകരെ ആദരിച്ചു.
തങ്ങളുടെ ജീവിതത്തിലെ 25 വർഷത്തിലധികം വിദ്യാർത്ഥി സമൂഹത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനായി സമർപ്പിച്ച 60 അധ്യാപകരെയാണ് പ്രധാനമന്ത്രി ആദരിച്ചത്. ദീർഘകാല അധ്യാപന സേവനവും പ്രൊഫഷണലിസവും അധ്യാപക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും പരിഗണിച്ചാണ് ഈ ബഹുമതി നൽകിയത്.
ചടങ്ങിൽ വിദ്യാഭ്യാസ-ഉയർന്ന വിദ്യാഭ്യാസ മന്ത്രിയായ ലൗല്വ ബിൻത് റാഷിദ് അൽ ഖാത്തർ, മുതിർന്ന ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.











