10:52am 17 August 2026
NEWS
അത്തം പിറന്നു; ഓണത്തെ വരവേൽക്കാൻ സജ്ജമായി ഖത്തർ മലയാളികൾ
17/08/2026  09:11 AM IST
അത്തം പിറന്നു; ഓണത്തെ വരവേൽക്കാൻ സജ്ജമായി ഖത്തർ മലയാളികൾ

പി വി എ നാസർ 


​ദോഹ:ചിങ്ങമാസത്തിലെ അത്തം നാൾ പിറന്നതോടെ ഖത്തറിലെ പ്രവാസി മലയാളികളും പൊന്നോണത്തെ വരവേൽക്കാനുള്ള ആവേശകരമായ ഒരുക്കങ്ങളിലേക്ക് കടന്നു. ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുമായി പ്രവാസലോകത്ത് ഓണാഘോഷങ്ങൾ കൂടുതൽ മനോഹരമാക്കാൻ സാംസ്കാരിക സംഘടനകളും കൂട്ടായ്മകളും തയ്യാറെടുത്തു കഴിഞ്ഞു.കർണാടകയിലെ ഗുണ്ടൽപേട്ട ഉൾപ്പെടെയുള്ള പൂപ്പാടങ്ങളിൽ നിന്നുള്ള ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി, മുല്ല, സൂര്യകാന്തി എന്നീ പൂക്കൾ വിമാനം കയറി ദോഹയിലെ വിപണികളിലേക്ക് എത്തിത്തുടങ്ങി.റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഓണസദ്യയ്ക്കുള്ള മുൻകൂട്ടി ബുക്കിംഗുകൾ ആരംഭിച്ചു. ഇലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യയ്ക്കായുള്ള പച്ചക്കറികളും മറ്റ് സാധനസാമഗ്രികളും സൂപ്പർമാർക്കറ്റുകളിൽ സജ്ജമാണ്.പ്രായഭേദമന്യേ ഓണക്കോടികൾ വാങ്ങാൻ പ്രവാസികൾ മാളുകളിലേക്കും വസ്ത്രവ്യാപാര  കേന്ദ്രങ്ങളിലേക്കും 
വരുന്ന
വരാന്ത്യ അവധികളിൽകുതിക്കും. ഉപഭോക്താക്കളെ ആകർഷിക്കാൻ വൻ ഓഫറുകളാണ് വസ്ത്രവ്യാപാരികളും മാളുകളിലെ ടെക്സ്റ്റയിൽവിഭാഗവും ഒരുക്കിയിരിക്കുന്നത്.
​ഇതിനോടൊപ്പം മലയാളികളുടെ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള സാംസ്കാരിക പരിപാടികളും മത്സരങ്ങളും
സെലിബ്രിറ്റികൾ നയിക്കുന്ന ലൈവ് സ്റ്റേജ് ഷോകളും 
 ഖത്തർ മലയാളികളുടെ ഓണാഘോഷത്തിനു ഹരം പകരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img