NEWS
ഖത്തർ അമീറിന് ക്യൂബൻ പ്രസിഡന്റിന്റെ സന്ദേശം ലഭിച്ചു
25/09/2026 02:21 PM IST
nila

ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനിക്ക് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡിയാസ് കനലിൽ നിന്ന് സന്ദേശം ലഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചുമുള്ളതാണ് സന്ദേശം.
ഖത്തറിലെ ക്യൂബൻ അംബാസഡർ ഹൊസെ എൻറിക് എൻറിക്വസ് റോഡ്രിഗസുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസ്സൻ അൽ ഹമ്മാദിയാണ് സന്ദേശം ഏറ്റുവാങ്ങിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










