NEWS
ഖത്തർ അമീറും ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
27/10/2026 01:16 PM IST
nila

താഷ്കന്റ്: ഔദ്യോഗിക സന്ദർശനാർത്ഥം ഉസ്ബെക്കിസ്ഥാനിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവുമായി കൂടിക്കാഴ്ച നടത്തി.
താഷ്കന്റിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ വിഷയമായി.
അമീറിനെ അനുഗമിക്കുന്ന ഖത്തർ ഉന്നതതല ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങളും ഉസ്ബെക്കിസ്ഥാൻ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











