NEWS
ഖത്തർ അമീർ മോസ്കോയിലെത്തി: വാതക കയറ്റുമതി രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കും
27/10/2026 12:39 PM IST
nila

മോസ്കോ/ദോഹ: വാതക കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി.ഇ.സി.എഫിന്റെ (GECF) എട്ടാമത് തലവന്മാരുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിച്ചേർന്നു.
വിനുകോവോ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ അമീറിനെ റഷ്യൻ ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഡെനിസ് മന്തുറോവ്, റഷ്യയിലെ ഖത്തർ അംബാസഡർ ഷെയ്ഖ് അഹമ്മദ് ബിൻ നാസർ ബിൻ ജാസിം അൽതാനി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും ഉന്നതതല ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ട്. ലോക ഊർജ്ജ മേഖലയിലെ സഹകരണവും വാതക വിപണിയിലെ പുതിയ മാറ്റങ്ങളും ഉച്ചകോടി ചർച്ച ചെയ്യും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










