
ദോഹ: ജോർദാനിലെ ഹാഷെമൈറ്റ് രാജ്യത്തേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ബുധനാഴ്ച അമ്മാനിലെത്തി.
അമ്മാനിലെ മാർക്ക വിമാനത്താവളത്തിൽ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈൻ ഖത്തർ അമീറിനെ സ്വീകരിച്ചു. പ്രധാനമന്ത്രി ഡോ. ജാഫർ ഹസ്സൻ, പ്രതിനിധിസഭാ സ്പീക്കർ അഹമ്മദ് അൽ സഫാദി, ജുഡീഷ്യൽ കൗൺസിൽ പ്രസിഡന്റ് മഹ്മൂദ് അബാബ്നെ, ഭരണഘടനാ കോടതി പ്രസിഡന്റ് മുഹമ്മദ് അൽ ഗാസോ, റോയൽ കോടതി മേധാവി യൂസഫ് അൽ ഇസാവി, ഉപപ്രധാനമന്ത്രിയും വിദേശകാര്യ-പ്രവാസി മന്ത്രിയുമായ അയ്മാൻ അൽ സഫാദി എന്നിവരും മറ്റ് പ്രമുഖരും സ്വീകരണത്തിൽ പങ്കെടുത്തു.
ഖത്തർ അംബാസഡർ ഷെയ്ഖ് സൗദ് ബിൻ നാസർ അൽ താനി, ജോർദാനിലെ ഖത്തർ എംബസി അംഗങ്ങൾ, ഖത്തറിലെ ജോർദാൻ അംബാസഡർ സെയ്ദ് മുഫ്ള അൽ ലോസി എന്നിവർ ചടങ്ങിൽ സാന്നിധ്യം വഹിച്ചു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി ഉൾപ്പെടുന്ന ഔദ്യോഗിക പ്രതിനിധി സംഘം അമീറിനെ അനുഗമിച്ചു.
ജോർദാന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ റോയൽ ജോർദാനിയൻ വ്യോമസേനയിലെ നാല് എഫ്-16യുദ്ധവിമാനങ്ങൾഅമീറിന്റെ വിമാനത്തിന് അകമ്പടി നൽകി.











