NEWS
ഖത്തർ ഉപപ്രധാനമന്ത്രി ഫ്രഞ്ച് സായുധ സേനാ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
21/09/2026 01:57 PM IST
nila

ദോഹ: ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസൻ അൽ ഥാനി ഫ്രഞ്ച് സായുധ സേനാ-മുൻ സൈനിക ക്ഷേമ മന്ത്രി കാതറിൻ വോട്രിനുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച ഖത്തർ സന്ദർശനത്തിനെത്തിയ ഫ്രഞ്ച് സംഘത്തോടൊപ്പം ഉഭയകക്ഷി പ്രാധാന്യമുള്ള വിവിധ വിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള വഴികളും അവർ ചർച്ച ചെയ്തു. ഇരുരാജ്യങ്ങളിലെയും ഉയർന്ന സൈനിക ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










