09:45am 13 November 2026
NEWS
സകാത്ത് അപേക്ഷകൾക്ക് നാഷണൽ ഓതന്റിക്കേഷൻ പോർട്ടൽ നിർബന്ധമാക്കി ഖത്തർ സകാത്ത് കാര്യ വകുപ്പ്
10/11/2026  10:11 AM IST
nila
സകാത്ത് അപേക്ഷകൾക്ക് നാഷണൽ ഓതന്റിക്കേഷൻ പോർട്ടൽ നിർബന്ധമാക്കി ഖത്തർ സകാത്ത് കാര്യ വകുപ്പ്

 


​ദോഹ : ഖത്തർ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സകാത്ത് കാര്യ വകുപ്പിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനും അവയുടെ പുരോഗതി അറിയുന്നതിനും ഇനി മുതൽ നാഷണൽ ഓതന്റിക്കേഷൻ പോർട്ടൽ (National Authentication Portal - നാസിക്) നിർബന്ധമാക്കി. സേവനങ്ങളുടെ സുതാര്യത വർദ്ധിപ്പിക്കുന്നതിനും അപേക്ഷാ നടപടികൾ വേഗത്തിലാക്കുന്നതിനുമാണിത്.
​വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.zakat.gov.qa) വഴി നടത്തുന്ന അപേക്ഷകൾക്ക് വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഈ പോർട്ടൽ വഴിയുള്ള ലോഗിൻ നിർബന്ധമാണെന്ന് സകാത്ത് വിതരണ വിഭാഗം മേധാവി അബ്ദുല്ല സഈദ് അൽ മർറി അറിയിച്ചു.
ഔഖാഫ് മന്ത്രാലയത്തിന്റെ 2025-2030 തന്ത്രപരമായ കാഴ്ചപ്പാടിന്റെയും 'ഖത്തർ നാഷണൽ വിഷൻ 2030' ന്റെയും ഭാഗമായാണ് ഈ സമഗ്ര ഡിജിറ്റൽ പരിഷ്കാരം.
അപേക്ഷകരുടെ വ്യക്തിഗത വിവരങ്ങൾ കൃത്യമായി പരിശോധിക്കാനും നടപടിക്രമങ്ങളിലെ പിഴവുകൾ ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കും.അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സകാത്ത് തുക ശരിയായ രീതിയിൽ അർഹരായ വ്യക്തികളിലേക്ക് ഇസ്ലാമിക നിയമങ്ങൾ (ശരീഅത്ത്) അനുസരിച്ച് വേഗത്തിൽ എത്തിക്കുക എന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img