NEWS
ഗ്ലോബൽ ബാങ്കിംഗ് & മാർക്കറ്റ്സ് മിഡിൽ ഈസ്റ്റ് അവാർഡ്നേടി ഖത്തർ
29/05/2025 11:40 AM IST
nila

ദോഹ: ധനകാര്യ മേഖലയിലെ സ്തുതാർഹമായ പ്രവർത്തന ങ്ങൾക്ക്
ഗ്ലോബൽ ബാങ്കിംഗ് & മാർക്കറ്റ്സ് മിഡിൽ ഈസ്റ്റ് അവാർഡ്നേടി ഖത്തർ.
സോവറിൻ ഗ്രീൻ ബോണ്ടുകൾ വിജയകരമായി പുറത്തിറക്കിയതിനെത്തുടർന്നാണ് ഖത്തർ
ധനകാര്യ മന്ത്രാലയത്തിന് ഗ്ലോബൽ ബാങ്കിംഗ് & മാർക്കറ്റ്സ് മിഡിൽ ഈസ്റ്റ് അവാർഡ് 2025 ലഭിച്ചത്.
"ഈ വർഷത്തെ ഡീൽ" അവാർഡ് നേടി. പരിസ്ഥിതി സുസ്ഥിരത കൈവരിക്കുന്നതിന് ലക്ഷ്യമിടുന്ന നാഷണൽ വിഷൻ 2030 നോടുള്ള ഖത്തറിന്റെ പ്രതിബദ്ധത അടിവരയിടുന്നതാണ് അവാർഡ്.
.മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇഷ്യുവും ഗൾഫ് രാജ്യങ്ങളിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഇഷ്യുവുമായ 2.5 ബില്യൺ ഡോളറിന്റെ ഗ്രീൻ ബോണ്ടുകൾ ഇഷ്യൂ ചെയ്തതിനാണ് അവാർഡ് ലഭിച്ചതെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് "എക്സ്" പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലെ പോസ്റ്റിൽ വിശദീകരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











