05:08pm 27 August 2026
NEWS
സിറിയയെ ഭീകരവാദ പട്ടികയിൽ നിന്ന് ഒഴിവാക്കിയ യുഎസ് നടപടിയെ സ്വാഗതം ചെയ്ത് ഖത്തർ
26/08/2026  06:14 AM IST
nila
സിറിയയെ ഭീകരവാദ പട്ടികയിൽ നിന്ന് ഒഴിവാക്കിയ യുഎസ് നടപടിയെ സ്വാഗതം ചെയ്ത് ഖത്തർ

​ദോഹ: സിറിയൻ അറബ് റിപ്പബ്ലിക്കിനെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ ഖത്തർ സ്വാഗതം ചെയ്തു.
​സിറിയയിലും മേഖലയിലാകെയും സ്ഥിരത കൈവരിക്കുന്നതിനുള്ള പരിശ്രമങ്ങൾക്ക് ഈ നടപടി കരുത്തുപകരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.അന്താരാഷ്ട്ര പ്രമേയങ്ങൾക്ക് അനുസൃതമായി സിറിയയിലെ രാഷ്ട്രീയ ചർച്ചകളും നയതന്ത്ര നീക്കങ്ങളും വേഗത്തിലാക്കാൻ ഇത് സഹായിക്കും.സഹോദര രാജ്യമായ സിറിയൻ ജനതയുടെ താല്പര്യങ്ങളും സുരക്ഷയും ഉറപ്പാക്കാൻ ഈ തീരുമാനം അനുകൂല ഘടകമാണ്.സിറിയയുടെ പരമാധികാരവും സ്വാതന്ത്ര്യവും ഐക്യവും സംരക്ഷിക്കുന്ന നിലപാടിൽ ഖത്തർ ഉറച്ചുനിൽക്കുന്നു. സിറിയൻ ജനതയുടെ സുരക്ഷയും വികസനവും മുൻനിർത്തിയുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തറിന്റെ പിന്തുണ തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img