05:42pm 09 September 2026
NEWS
ഇസ്രായേൽ കുടിയേറ്റ ഉൽപ്പന്നങ്ങൾക്ക് ബ്രിട്ടൺ വിലക്കേർപ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്ത് ഖത്തർ
09/09/2026  12:33 PM IST
nila
ഇസ്രായേൽ കുടിയേറ്റ ഉൽപ്പന്നങ്ങൾക്ക് ബ്രിട്ടൺ വിലക്കേർപ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്ത് ഖത്തർ

​ദോഹ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഇസ്രായേലി അനധികൃത കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ബ്രിട്ടൺ വ്യാപാര വിലക്ക് ഏർപ്പെടുത്തിയ നടപടിയെ ഖത്തർ സ്വാഗതം ചെയ്തു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഖത്തർ ഈ നിലപാട് വ്യക്തമാക്കിയത്.
​അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ രക്ഷാസമിതി പ്രമേയങ്ങളുടെയും പരസ്യമായ ലംഘനമായ ഇസ്രായേലിന്റെ അധിനിവേശ നയങ്ങളെ ചെറുക്കാനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ കവരുന്നതും ഇരുരാഷ്ട്ര പരിഹാര ശ്രമങ്ങളെ തകArchives ക്കുന്നതുമാണ് ഇത്തരം കുടിയേറ്റ നയങ്ങളെന്നും ഖത്തർ ചൂണ്ടിക്കാട്ടി.സമാനമായ നടപടികൾ സ്വീകരിക്കാൻ മറ്റ് രാജ്യങ്ങളും മുന്നോട്ട് വരണമെന്നും അന്താരാഷ്ട്ര സമൂഹം ഇതിനായി നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
1967-ലെ അതിർത്തികൾ അംഗീകരിച്ച്, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തിന് ഖത്തറിന്റെ പൂർണ്ണ പിന്തുണ തുടരുമെന്ന് മന്ത്രാലയം ആവർത്തിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img