
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ ഖത്തർ സർവകലാശാലയുടെ (QU) 49-ാമത് ബിരുദദാന ചടങ്ങ് മെയ് 4 മുതൽ നടക്കും. സർവകലാശാലയുടെ 2026 അധ്യയന വർഷത്തിലെ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് മെയ് 4-നാണ്l നിശ്ചയിച്ചിരിക്കുന്നത്.
മികവ് തെളിയിച്ച വനിതാ വിദ്യാർത്ഥികൾക്കുള്ള ചടങ്ങ് മെയ് 5-ന് നടക്കും. അമീറിന്റെ പത്നി ഹിസ് ഹൈനസ് ശൈഖ ജവാഹർ ബിൻത് ഹമദ് ബിൻ സുഹൈം അൽതാനി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
വർഷം ആകെ 3,980 വിദ്യാർത്ഥികളാണ് ബിരുദം നേടുന്നത്. ഇതിൽ 3,110 പേർ വനിതകളും 870 പേർ പുരുഷന്മാരുമാണ്.രാജ്യത്തിന്റെ വികസനത്തിന് കരുത്തുപകരുന്ന അറിവ് അധിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി മികച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തൊഴിൽ വിപണിയിൽ എത്തിക്കുക എന്നതാണ് സർവകലാശാലയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
ഖത്തറിന്റെ ദേശീയ മുൻഗണനകൾക്ക് അനുസൃതമായി ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലൂടെ മേഖലയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനമെന്ന പദവി നിലനിർത്താൻ ഖത്തർ സർവകലാശാല പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. പതിറ്റാണ്ടുകളായുള്ള വിദ്യാഭ്യാസ പാരമ്പര്യം തുടരുന്ന സർവകലാശാലയുടെ 49-ാമത് ബാച്ചാണ് ഇത്തവണ പുറത്തിറങ്ങുന്നത്.











