04:12pm 13 October 2026
NEWS
ഖത്തർ യൂണിവേഴ്‌സിറ്റി ട്രസ്റ്റി ബോർഡ് യോഗം ചേർന്നു; അധ്യക്ഷത വഹിച്ച് ഡെപ്യൂട്ടി അമീർ


13/10/2026  03:15 PM IST
nila
ഖത്തർ യൂണിവേഴ്‌സിറ്റി ട്രസ്റ്റി ബോർഡ് യോഗം ചേർന്നു; അധ്യക്ഷത വഹിച്ച് ഡെപ്യൂട്ടി അമീർ

 

​ദോഹ: 2026-2027 അക്കാദമിക് വർഷത്തിലെ ഖത്തർ യൂണിവേഴ്‌സിറ്റി ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ ആദ്യ യോഗം ഡെപ്യൂട്ടി അമീറും ട്രസ്റ്റി ബോർഡ് ചെയർമാനുമായ ശൈഖ് അബ്‌ദുള്ള ബിൻ ഹമദ് അൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്നു.
​കഴിഞ്ഞ അക്കാദമിക് വർഷത്തെ നാലാമത് യോഗത്തിലെ തീരുമാനങ്ങളും ശുപാർശകളും നടപ്പിലാക്കിയതിന്റെ അവലോകനം യോഗത്തിൽ നടന്നു. കൂടാതെ അജണ്ടയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.
​ആരോഗ്യ-വൈദ്യശാസ്ത്ര മേഖലയിൽ പുതിയ 'മാസ്റ്റർ ഓഫ് സയൻസ് ഇൻ ക്ലിനിക്കൽ പ്രാക്ടീസ്' പ്രോഗ്രാം ആരംഭിക്കുന്നതിന് യോഗം അംഗീകാരം നൽകി. ഇതിനുപുറമെ ഏർലി ചൈൽഡ്ഹുഡ് എജ്യുക്കേഷൻ, എൻവയോൺമെന്റൽ സയൻസ്, ഡാറ്റാ സയൻസ് എന്നീ മേഖലകളിൽ പുതിയ അക്കാദമിക് പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനും ട്രസ്റ്റി ബോർഡ് അനുമതി നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img